TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഫ്ലാഷ് അടുത്തയാഴ്ച മുതല്‍
മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഫ്ലാഷ് അടുത്തയാഴ്ച കാഞ്ഞങ്ങാട് ചിത്രീകരണം ആരംഭിക്കും. അമേരിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയതിനു ശേഷം ഒക്ടോബര്‍ ആദ്യവാരം മോഹന്‍ലാല്‍ ചിത്രീകരണത്തില്‍ പങ്കെടുക്കും.
നീണ്ട ഇടവേളക്കു ശേഷം സിബി മലയിലും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ഫ്ലാഷ്. പാര്‍വതിയാണ് നായിക. മാധ്യമപ്രവര്‍ത്തകനായ എസ്.ഭാസുരചന്ദ്രനാണ് ഫ്ലാഷിന് തിരക്കഥ രചിച്ചിരിക്കുന്നത്.
ഈ വര്‍ഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഫ്ലാഷ്. ഹലോയാണ് 2007ല്‍ ആദ്യം ചിത്രീകരിച്ച മോഹന്‍ലാല്‍ ചിത്രം. മോഹന്‍ലാലിന്റേതായി റിലീസ് ചെയ്ത രണ്ടാമത്തെ ചിത്രവും ഇതുതന്നെ. അലിഭായി, കോളജ് കുമാരന്, റോക്ക് എന്‍ റോള്‍ എന്നിവയാണ് തുടര്‍ന്ന് ഈ വര്‍ഷം ചിത്രീകരിച്ച മോഹന്‍ലാല്‍ ചിത്രങ്ങള്‍. ഇതില്‍ കോളജ് കുമാരന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. റോക്ക് എന്‍ റോളിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും മോഹന്‍ലാല്‍ ഫ്ലാഷിന്റെ സെറ്റിലെത്തുക.