മോഹന്‍ലാലിന് പറ്റിയ കഥാപാത്രമായിരുന്നില്ല, പ്രജയുടെ പരാജയത്തെക്കുറിച്ച് രണ്‍ജി പണിക്കര്‍ പറഞ്ഞത്
മോഹന്‍ലാലും ഐശ്വര്യയും പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു പ്രജ. വന്‍പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകര്‍ ഈ ചിത്രത്തിനായി കാത്തിരുന്നത്. സക്കീര്‍ അലി ഹുസൈന്‍ എന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് രണ്‍ജി പണിക്കരായിരുന്നു.
മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ചും മുഴുനീള സംഭാഷണങ്ങളെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം പ്രജയെന്ന സിനിമയെക്കുറിച്ച് വാചാലനായത്. സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും ചിത്രത്തിലെ ഡയലോഗുകളും ഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ഗംഭീര സ്വീകരണമായിരുന്നു ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ലഭിച്ചത്. ആഘോഷ പരിപാടികളിലെല്ലാം ചിത്രത്തിലെ ഗാനങ്ങളുണ്ടാവാറുണ്ട്. അടുത്തിടെ ചന്ദനമണി ചലഞ്ചുമായി ഗായകരെത്തിയിരുന്നു.
ഞാന്‍ എഴുതിയ 'പ്രജ എന്ന' സിനിമയിലെ സംഭാഷണങ്ങള്‍ മോഹന്‍ലാല്‍ എന്ന നടനെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മോഹന്‍ലാല്‍ അങ്ങനെയൊരു വേഷം ചെയ്തപ്പോള്‍ എനിക്ക് ഭയമുണ്ടായിരുന്നു. മോഹന്‍ലാലിന്‍റെ ശരീര ഭാഷയ്ക്ക് യോജിക്കുന്ന കഥാപാത്രമായിരുന്നില്ല അത്.

പക്ഷേ സുരേഷ് ഗോപിയുടെ കാര്യത്തിലാണെങ്കില്‍ ഏതു നെടുനീളന്‍ ഡയലോഗ് കൊടുത്താലും അതൊക്കെ അയാള്‍ക്ക് ഈസിയാണെന്നും രണ്‍ജി പണിക്കര്‍ പറയുന്നു. സുരേഷ് ഗോപിയുടെ തീപ്പൊരി ആക്ഷനും ഡയലോഗുകളും ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
Recommended Video
പ്രജ'യില്‍ ഞാന്‍ എഴുതിയ ഡയലോഗ് പറഞ്ഞു മോഹന്‍ലാല്‍ അഭിനയിച്ചപ്പോള്‍ സ്ക്രീനില്‍ അത് എങ്ങനെ വരുമെന്ന ആശങ്കയുണ്ടായിരുന്നു, ഇത് ഞാന്‍ മോഹന്‍ലാലിനോട് പറയുകയും ചെയ്തു. 'ഡബ്ബിംഗ് കഴിയുമ്പോള്‍ സൂപ്പര്‍ ആകും ആശാനേ' എന്നായിരുന്നു മോഹന്‍ലാലിന്റെ കമന്റ്. ഞാന്‍ എഴുതിയ സിനിമകളില്‍ പ്രജയായിരുന്നു ഡയലോഗിന്റെ കാര്യത്തില്‍ അതിര് കടന്നത്. അത് ആ സിനിമയുടെ വിജയത്തെയും ബാധിച്ചുവെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications