മമ്മൂക്ക പറഞ്ഞത് കേട്ട് അന്ന് കരഞ്ഞുപോയി, മെഗാസ്റ്റാറിനൊപ്പമുളള അനുഭവം പങ്കുവെച്ച് ജയസൂര്യ

By Midhun Raj

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മമ്മൂട്ടി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. മലയാളത്തിലെ മുന്‍നിര സംവിധായകരുടെയെല്ലാം സിനിമകളില്‍ നായക വേഷങ്ങളില്‍ മമ്മൂക്ക തിളങ്ങിയിരുന്നു. കൂടാതെ സിനിമയിലേക്ക് ഒരുപാട് പുതുമുഖങ്ങളെ പരിചയെപ്പെടുത്തിയ താരം കൂടിയാണ് അദ്ദേഹം.

മമ്മൂട്ടിയെ കുറിച്ച് നടന്‍ ജയസൂര്യ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മമ്മൂക്കയെ ആദ്യമായി നേരില്‍കണ്ട അനുഭവം പങ്കുവെച്ചുകൊണ്ടാണ് ജയസൂര്യ എത്തിയിരിക്കുന്നത്. സിനിമയില്‍ വരുന്നതിന് മൂന്നാല് വര്‍ഷം മുന്‍പ് കോട്ടയം നസീര്‍ക്കയുടെ ട്രൂപ്പില് മിമിക്രി ആര്‍ട്ടിസ്റ്റായിരുന്നു താനെന്ന് ജയസൂര്യ പറയുന്നു.

അന്ന് കൈരളി ചാനലിന്റെ

അന്ന് കൈരളി ചാനലിന്റെ ഒരു പ്രോഗ്രാം ബോള്‍ഗാട്ടി പാലസില് നടക്കുവാണ്. പ്രോഗ്രാം തുടങ്ങാന്‍ ഇനിയും സമയമുണ്ടായിരുന്നു. അപ്പോ നമ്മള് ഇങ്ങനെ അവിടെ ഇരിക്കുവാണ്, ആദ്യമൊക്കെ ഭയങ്കര ഒച്ചപ്പാടും ബഹളവുമൊക്കെ ആയിരുന്നു അവിടെ. പിന്നെ കുറച്ച് കഴിഞ്ഞ് ഭയങ്കര സൈലന്റ്‌സ്. അത് എന്താണ് അങ്ങനെയെന്ന് നോക്കികൊണ്ടിരിക്കുന്ന സമയത്താണ് കംപ്ലീറ്റ് ആളുകളും കൂടി ഒരു ദിക്കിലേക്ക് അങ്ങ് പോയി.

അപ്പോഴാണ് മമ്മൂക്ക അങ്ങോട്ട് വന്നത്

അപ്പോഴാണ് മമ്മൂക്ക അങ്ങോട്ട് വന്നത്. ദൂരെ നിന്നാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. അതിന് ശേഷം പ്രോഗ്രാം കഴിഞ്ഞ് മമ്മൂക്കയുടെ അടുത്തൂടെ പോയപ്പോള്‍ അദ്ദേഹം ചോദിച്ചു. ഞാന്‍ അന്ന് ജഗതി വേഴ്‌സസ് ജഗതി ചെയ്യുന്ന സമയമായിരുന്നു. നിന്റെ പ്രോഗ്രാമൊക്കെ ഞാന്‍ കാണാറുണ്ട്. ദിലീപ് ഉണ്ടോടാ അവിടെ എന്ന് ചോദിച്ചു.

ഞാന്‍ അപ്പോ

ഞാന്‍ അപ്പോ പുറകിലോട്ട് ഒന്ന് നോക്കി എന്നോട് തന്നെയാണോ എന്ന് ചോദിക്കുന്നത് എന്ന് നോക്കി. എന്നിട്ട് ദിലീപേട്ടന്‍ പുറകിലുണ്ട് മമ്മൂക്ക എന്ന് പറഞ്ഞു. അത് പറഞ്ഞ് ഞാന്‍ ഓടി ദിലീപേട്ടനെ വിളിച്ചുകൊണ്ടുവന്നു. അന്ന് എനിക്ക് ശരിക്കും ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. മമ്മൂക്ക എന്റെയടുത്ത് സംസാരിച്ചു എന്ന് മനസില്‍ പറഞ്ഞ് ഞാന്‍ ഇങ്ങനെ ഇരിക്കുകയായിരുന്നു. അന്ന് മിമിക്രി ആര്‍ട്ടിസ്റ്റിനെ പോലെ ഒരാളുടെ അടുത്ത് മമ്മൂക്കയെ പോലൊരു വലിയ കലാകാരന്‍ സംസാരിക്കുക എന്ന് പറയുന്നത് വലിയൊരു കാര്യം തന്നെയായിരുന്നു.

പിന്നെ ഞാന്‍

പിന്നെ ഞാന്‍ ഊമപെണ്ണിന് ഊരിയാടാ പയ്യന്‍ എന്ന സിനിമയുടെ ഫോട്ടോഷൂട്ടിന് മമ്മൂക്കയുടെ രാക്ഷസരാജാവിന്റെ സെറ്റില്‍ പോയിരുന്നു. അപ്പോ അന്ന് മമ്മൂക്ക പറഞ്ഞു നിന്റെ പ്രോഗ്രാമൊക്കെ ഞാന്‍ കാണാറുണ്ട്. അപ്പോ ഒരു കാര്യം ചെയ്യ്, കൈരളിയില് ഒരു പ്രോഗ്രാം ചെയ്താലോ എന്ന് ചോദിച്ചു. അപ്പോ തന്നെ ഞാന്‍ പറഞ്ഞു പിന്നെന്താ മമ്മൂക്ക ചെയ്യാലോ എന്ന് പറഞ്ഞു.

Recommended Video

Mammootty sharing three golden rules for escape from pandemic | FilmiBeat Malayalam
അപ്പോ തന്നെ

അപ്പോ തന്നെ വിനയന്‍ സാറ് പറഞ്ഞു. എന്റെ നായകനെ അങ്ങനെ തട്ടിയെടുക്കണ്ടാ എന്ന്. അപ്പോ അയ്യോ എനിക്ക് നിങ്ങളുടെ നായകനെ ഒന്നും വേണ്ടേ എന്ന് മമ്മൂക്ക പറഞ്ഞു. പിന്നീട് ബസ് കണ്ടക്ടര്‍ എന്ന പടത്തിലായിരുന്നു ഞാന്‍ ആദ്യമായി അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചത്. അന്നായിരുന്നു ഞാന്‍ മമ്മൂക്ക എന്ന ആക്ടറിനെയും വ്യക്തിയെയും കൂടുതലായി അടുത്തറിഞ്ഞത്.

Read more about: mammootty jayasurya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X