മേക്കപ്പില്ലാതെയും സുന്ദരിയാണ് ജ്യോതിക, ആരാധന തോന്നിയത് ശ്രീദേവിയോട്, കല്‍പന അന്ന് പറഞ്ഞത്
മലയാളികളെ ഒന്നടങ്കം ചിരിപ്പിച്ച കലാകാരിയാണ് കല്‍പ്പന. ഹാസ്യം മാത്രമല്ല സ്വഭാവിക കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ചിരുന്നു താരം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചാര്‍ലിയിലായിരുന്നു കല്‍പ്പനയെ ഒടുവിലായി കണ്ടത്. മരിച്ചുപോകുന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.
കഥയിലെപ്പോലെ തന്നെ ജീവിതത്തില്‍ നിന്നും താരം പറന്നകന്നപ്പോള്‍ ആരാധകരും സിനിമാലോകവും ഒരുപോലെ ഞെട്ടിയിരുന്നു. ആ വിയോം സൃഷ്ടിച്ച ശൂന്യത ഇന്നും അതേ പോലെ നിലനില്‍ക്കുകയാണ്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.
ബാലതാരമായിട്ടായിരുന്നു കല്‍പ്പന സിനിമയിലെത്തിയത്. മൂന്നൂറിലേറെ സിനിമകളിലായി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയായിരുന്നു താരം അവതരിപ്പിച്ചത്. കോമഡി മാത്രമല്ല പ്രേക്ഷകരെ കരയിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രമായും താരമെത്തിയിരുന്നു. തനിക്കേറെ പ്രിയപ്പെട്ട നായികമാരെക്കുറിച്ച് ഇടയ്ക്ക് കല്‍പ്പന തുറന്നുപറഞ്ഞിരുന്നു. ചാനല്‍ പരിപാടിക്കിടയിലെ തുറന്നുപറച്ചില്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

മേക്കപ്പില്ലാതെയും സുന്ദരിയായിരിക്കുന്ന നായികയെക്കുറിച്ച് ചോദിച്ചപ്പോള്‍ ജ്യോതികയെക്കുറിച്ചായിരുന്നു കല്‍പ്പന പറഞ്ഞത്. മേക്കപ്പില്ലാതെ സുന്ദരിയായി തോന്നിയ നായികയാണ് ജ്യോതികയെന്നായിരുന്നു കല്‍പ്പന പറഞ്ഞത്. തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി കൂടിയാണ് ജ്യോതിക. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു ജ്യോതികയും സൂര്യയും. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം അടുത്തിടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. തിരിച്ചുവരവില്‍ ഗംഭീര പിന്തുണയായിരുന്നു ജ്യോതികയ്ക്ക് ലഭിച്ചത്.
ആരാധന തോന്നിയ നായികയെക്കുറിച്ചും കല്‍പ്പന തുറന്നുപറഞ്ഞിരുന്നു. ഏറ്റവും കൂടുതൽ ആരാധന തോന്നിയിട്ടുള്ളത് ഒരേയൊരു നായികയോടാണ്. ശ്രീദേവിയാണ് എൻ്റെ സൂപ്പർ ഹീറോയിൻ. അവരെ നിത്യവും കാണുന്നതിന് വേണ്ടി അവരുടെ വീട്ടിലോ അവർക്കൊപ്പമോ വർക്ക് ചെയ്താലോ എന്ന് വരെ ആലോചിച്ചു. ഭ്രാന്തമായ ആരാധനയായിരുന്നു അത്. ശ്രീദേവിയുടെ ഒരോ സിനിമകൾ കാണുംതോറും ആരാധന അത്രത്തോളം കൂടി വന്നുവെന്നുമായിരുന്നു അന്ന് കല്‍പ്പന പറഞ്ഞത്.


Click it and Unblock the Notifications











