മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കുമ്പോഴുളള പ്രയാസം അതാണ്, തുറന്നുപറഞ്ഞ് സിദ്ധിഖ്
മലയാളത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച താരങ്ങളാണ് മോഹന്‍ലാലും സിദ്ധിഖും. നായകവേഷങ്ങളില്‍ ലാലേട്ടന്‍ തിളങ്ങിയപ്പോള്‍ സിദ്ധിഖ് സഹനടനായും വില്ലന്‍ വേഷങ്ങളിലുമാണ് സജീവമായത്. ഏത് തരം സിനിമകളായാലും ഇരുവരും ഒന്നിച്ചുളള കോമ്പിനേഷന്‍ സീനുകളെല്ലാം ശ്രദ്ധേയമാകാറുണ്ട്. ദൃശ്യം പോലുളള സിനിമകളിലെ ഇവരുടെ പ്രകടനം പ്രേക്ഷകര്‍ കണ്ടതാണ്. അതേസമയം മനോരമയുടെ ഒരു പരിപാടിയില്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ച അനുഭവം സിദ്ധിഖ് പങ്കുവെച്ചിരുന്നു.

മോഹന്‍ലാലിനെ പോലുളള പ്രഗല്‍ഭരായ നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതാണ് എന്നെ പോലുളള നടന്മാര്‍ക്കെല്ലാം എന്തെങ്കിലും വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണമെന്ന് സിദ്ധിഖ് പറയുന്നു. പിന്നെ ലാലിന്റെ കൂടെ അഭിനയിക്കുമ്പോഴുളള ഒരു പ്രയാസം എന്ന് പറയുന്നത് ആ സീന് ചീത്തയായി പോയാല്‍ അതൊരിക്കലും മോഹന്‍ലാലിന്റെ കുറ്റമായി വരില്ല. ഞാന്‍ കാരണമായിരിക്കും അത് ചീത്തയായി വരിക.
അപ്പോ ആ സീന്‍ എറ്റവും കൂടുതല്‍ നന്നാക്കേണ്ട ഒരു ബാധ്യത മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ എനിക്കായിരിക്കും. അപ്പോ എന്തെങ്കിലും ഒകെ പഠിച്ച് സംഭാഷണങ്ങള്‍ ഒകെ ഒന്ന് നന്നാക്കാന്‍ നോക്കി കഥാപാത്രത്തെ ഒകെ ഉള്‍ക്കൊണ്ട് അഭിനയിക്കാമെന്ന് ഒകെ വെച്ചാല്‍ ഇദ്ദേഹം അത് സമ്മതിക്കില്ല. ഇദ്ദേഹം അപ്പോ തമാശകളൊക്കെ പറഞ്ഞുകൊണ്ടിരിക്കും. ഇദ്ദേഹത്തിന് ആ സെക്കന്റില് അഭിനയിക്കാന്‍ അറിയാം. നമുക്കൊന്നും അത് പറ്റില്ല. എവിടുന്നെങ്കിലും ബലൂണ്‍ വീര്‍പ്പിക്കുന്നത് പോലെ വീര്‍പ്പിച്ച് വേണം പ്രസന്റ് ചെയ്യാന്‍. അപ്പോ സംഭാഷണങ്ങളൊന്നും ഓര്‍ക്കാന്‍ പോലും അദ്ദേഹം സമ്മതിക്കില്ല. അതിനെപറ്റി ചോദിക്കുമ്പോ പറയും. ഇപ്പോഴാണോ അതൊക്കെ പറയേണ്ടത്. നമുക്ക് വേറെന്തെങ്കിലുമൊക്കെ പറയാമെന്ന്.
ഈ സീന്റെ കാര്യമോ സംഭാഷണങ്ങളോ ഒന്നും അപ്പോ അദ്ദേഹം മൈന്‍ഡ് ചെയ്യാറേ ഇല്ല. ആക്ഷന്‍ എന്ന് പറയുന്ന സെക്കന്‍ഡില് ലാല് വളരെ ഈസിയായി അഭിനയിച്ചിരിക്കും. നമ്മള് ഈ പഠിച്ചതൊക്കെ മറന്നുപോവുകയും ചെയ്യും. അപ്പോ എപ്പോഴും ഇങ്ങനെ തമാശകള് പറഞ്ഞുകൊണ്ടേ നില്‍ക്കുന്ന ആളാണ് മോഹന്‍ലാല്‍. സിദ്ധിഖ് പറഞ്ഞു. മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച താരമാണ് സിദ്ധിഖ്. ദൃശ്യം ഈ കൂട്ടുകെട്ടില്‍ വലിയ വിജയം നേടിയ സിനിമകളില്‍ ഒന്നാണ്. മോഹന്‍ലാല്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ സിദ്ധിഖിന്റെതായി ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.


Click it and Unblock the Notifications