രണ്‍വീര്‍ സിങ്ങിന്റെ പ്രണയങ്ങളും നായികമാരും

By Lakshmi

ബോളിവുഡിലെ യുവനായകന്മാരില്‍ ഏവരോടും വളരെ സൗഹൃദപരമായി ഇടപെടുന്ന താരമെന്ന പേര് വളരെ പെട്ടെന്ന് തന്നെ സമ്പാദിച്ചയാളാണ് രണ്‍വീര്‍ സിങ്. ഒപ്പം ഫഌട്ട് എന്ന ഓമനപ്പേരും രണ്‍വീര്‍ സ്വന്തമാക്കിയിട്ടുണ്ട്. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് ഇന്നേവരെ പല നായികമാര്‍ക്കൊപ്പവും രണ്‍ബീറിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ വന്നുപോയിട്ടുണ്ട്. എന്നാല്‍ ഇതിനെയൊന്നും സീരിയസായി എടുക്കാത്ത രണ്‍വീര്‍ സ്വന്തം ചിത്രങ്ങളുടെ വിജയത്തിനായി ആത്മര്‍ത്ഥമായി പരിശ്രമിക്കുന്നയാളാണ്.

പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ തുടങ്ങി ബോളിവുഡിലെ മുന്‍നിരനായികമാരില്‍ പലരും രണ്‍ബീറിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. അനുഷ്‌ക ശര്‍മ്മയാണ് രണ്‍വീറിന്റെ ആദ്യ നായിക. ആദ്യ നായികയുടെ പേരിനൊപ്പം തന്നെ രണ്‍ബീറിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിരുന്നു. ഏറെനാള്‍ ഇവര്‍ പ്രണയത്തിലാണെന്നുള്ള താരത്തില്‍ വാര്‍ത്തകള്‍ വന്നു. പിന്നീട് പല നായികമാരുടെയും പേരുകള്‍ ഇങ്ങനെ വന്നുപോയി. ഇപ്പോള്‍ ദീപിക പദുകോണാണ് രണ്‍വീറിന്റെ ഗേള്‍ഫ്രണ്ട് എന്നാണ് പറയപ്പെടുന്നത്.

ഇതാ ഇതുവരെ നായികമാരായി എത്തിയ സുന്ദരിമാരുമായി രണ്‍വീറിന്റെ റൊമാന്‍സ് രംഗങ്ങള്‍.

ദീപിക പദുകോണ്‍

രണ്‍വീര്‍ സിങ്ങിന്റെ പ്രണയങ്ങളും നായികമാരും

രണ്‍വീറിന്റെ പേരുമായിച്ചേര്‍ത്ത് ഏറ്റവുമധികം കാലം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ നായിക ദീപിക പദുകോണാണാണ്. രണ്‍ബീര്‍ സിങ്ങുമായി പിരിഞ്ഞതില്‍പ്പിന്നെ ദീപിക ഏറ്റവും അടുത്തിടപഴകിയിട്ടുള്ള താരം രണ്‍വീര്‍ സിങ്ങാണ്.

രാംലീല

രണ്‍വീര്‍ സിങ്ങിന്റെ പ്രണയങ്ങളും നായികമാരും

രാംലീല പോലുള്ള ചിത്രങ്ങളില്‍ ഇവര്‍ തമ്മില്‍ വളരെ മനോഹരമായ കെമിസ്ട്രിയാണ് ഉണ്ടായിരുന്നത്. ഇത് യഥാര്‍ത്ഥ ജീവിതത്തിന്റെ റൊമാന്‍സ് കാരണമാണെന്ന് പറയാത്ത പാപ്പരാസികള്‍ ബോളിവുഡില്‍ ചുരുക്കമാണ്.

ഒരക്ഷരം പറയാതെ രണ്ടുപേരും

രണ്‍വീര്‍ സിങ്ങിന്റെ പ്രണയങ്ങളും നായികമാരും

ഇത്രയും കാലമായി ഗോസിപ്പുകള്‍ വന്നുകൊണ്ടിരിക്കുകയാണെങ്കിലും രണ്‍വീറും ദീപികയും ഇതേവരെ ഇക്കാര്യത്തെക്കുറിച്ച് മിണ്ടാന്‍ തയ്യാറായിട്ടില്ല. ആളുകള്‍ അവര്‍ക്കിഷ്ടമുള്ളത് പറയട്ടെ എന്ന ഭാവത്തിലാണ് ദീപികയും രണ്‍വീറും.

പ്രിയങ്ക ചോപ്ര

രണ്‍വീര്‍ സിങ്ങിന്റെ പ്രണയങ്ങളും നായികമാരും

ഗുണ്ടെ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്രയും രണ്‍ബീറും ഒന്നിയ്ക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രണ്ട് പേര്‍ക്കുമിടയില്‍ എന്തോ സംഗതിയുണ്ടെന്നുള്ള രീതിയില്‍ ഗോസിപ്പുകള്‍ വന്നിരുന്നു.

കല്‍ക്കി കൊച്‌ലിന്‍

രണ്‍വീര്‍ സിങ്ങിന്റെ പ്രണയങ്ങളും നായികമാരും

ദീപിക അടുത്തില്ലാത്ത നേരം നോക്കി പാപ്പരാസികള്‍ രണ്‍വീറിനായി കണ്ടെത്തിയ പുത്തന്‍ കാമുകി കല്‍ക്കി കൊച്‌ലിന്‍ ആയിരുന്നു. ചില ചടങ്ങുകള്‍ക്കും മറ്റുമെത്തുമ്പോള്‍ രണ്ടുപേരും അടുത്തിടപഴകുന്നത് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഗോസിപ്പുകള്‍ വന്നത്.

ഹുമ ഖുറേഷി

രണ്‍വീര്‍ സിങ്ങിന്റെ പ്രണയങ്ങളും നായികമാരും

ഒരു അവാര്‍ഡ് ദാനച്ചടങ്ങിനിടെയുള്ളതാണ് ഈ രംഗം. ഇതോടെ ഹുമയുടെ പേര് ചേര്‍ത്തും രണ്‍വീറിന്റെ പേരില്‍ ഗോസിപ്പിറങ്ങിയിരുന്നു.

അനുഷ്‌ക ശര്‍മ്മ

രണ്‍വീര്‍ സിങ്ങിന്റെ പ്രണയങ്ങളും നായികമാരും

പാപ്പരാസികളെ സംബന്ധിച്ച് രണ്‍വീറിന്റെ ആദ്യ കാമുകി അനുഷ്‌കയാണ്. ബാന്ദ് ബാജാ ബരാത് എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ രണ്ടുപേരും ഒന്നിച്ചഭിനയിച്ചത്.

മികച്ച ജോഡി

രണ്‍വീര്‍ സിങ്ങിന്റെ പ്രണയങ്ങളും നായികമാരും

ആദ്യ ചിത്രത്തിലൂടെതന്നെ മികച്ച ജോഡി എന്ന് പേരെടുക്കാന്‍ അനുഷ്‌കയ്ക്കും രണ്‍വീറിനും സാധിച്ചു. ഏറെനാളുകള്‍ ഗോസിപ്പുകളുണ്ടായെങ്കിലും ഒടുക്കം രണ്ടുപേരും വഴിപിരിയുകയായിരുന്നു. ഇപ്പോള്‍ അനുഷ്‌ക വിരാട് കോഹ്ലിയുമായി അടുപ്പത്തിലാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

സോനാക്ഷി സിന്‍ഹ

രണ്‍വീര്‍ സിങ്ങിന്റെ പ്രണയങ്ങളും നായികമാരും

രണ്‍വീര്‍ സിങ്ങിനോട് അഭിനിവേശമുണ്ടെന്ന് പൊതുവേദിയില്‍ പറഞ്ഞ താരമാണ് സോനാക്ഷി സിന്‍ഹ. ലൂടെരയിലൂടെയാണ് ഇവര്‍ ആദ്യമായി ാെന്നിച്ചത്.

സുഹൃത്തുക്കള്‍ മാത്രം

രണ്‍വീര്‍ സിങ്ങിന്റെ പ്രണയങ്ങളും നായികമാരും

ലൂടെര എന്ന ചിത്രം വന്നതോടെ രണ്‍വീറും സോനാക്ഷിയും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ സോനാക്ഷി ഇത് നിഷേധിയ്ക്കുകയും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

പരിണീതി ചോപ്ര

രണ്‍വീര്‍ സിങ്ങിന്റെ പ്രണയങ്ങളും നായികമാരും

രണ്‍വീറും പരിണീതിയും പ്രണയത്തിലാണെന്ന് ഇടക്കാലത്ത് ഗോസിപ്പുകള്‍ വന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X