»   » സൂപ്പര്‍സ്റ്റാറുകള്‍ക്ക് എന്തുപറ്റി?

സൂപ്പര്‍സ്റ്റാറുകള്‍ക്ക് എന്തുപറ്റി?

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam

2012ല്‍ മമ്മൂട്ടി,മോഹന്‍ലാല്‍, സുരേഷ്‌ഗോപി എന്നിവരുടെതായി അഞ്ചു ചിത്രമാണ് തിയറ്ററിലെത്തിയത്. കിങ് ആന്‍ഡ് കമ്മിഷണര്‍, കോബ്ര, കാസനോവ, ഗ്രാന്‍ഡ് മാസ്റ്റര്‍, സ്പിരിറ്റ്. ആദ്യചിത്രത്തില്‍ മമ്മൂട്ടിയും സുരേഷ്‌ഗോപിയും ഒന്നിച്ചഭിനയിച്ചിട്ടും വന്‍പരാജയമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് തിയറ്ററിലെത്തിയ കമ്മിഷണര്‍, കിങ് എന്നീ ചിത്രങ്ങളിലെ നായകര്‍ ഒന്നിച്ച ചിത്രമായിരുന്നു ഇത്. അടുത്തകാലത്ത് ഒറ്റ ഹിറ്റും ഒരുക്കാന്‍ കഴിയാതിരുന്ന ഷാജി കൈലാസിനു മറ്റൊരു തിരിച്ചടികൂടിയായീ ചിത്രം.

Gopi-Mammootty-Lal

കോബ്രയില്‍ മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ ലാലും നായകമാരായി പത്മപ്രിയയും കനിഹയും ഉണ്ടായിരുന്നു. പക്ഷേ മനംമടുപ്പിക്കുന്ന തമാശകള്‍ ഈ ചിത്രത്തെ പ്രേക്ഷകനില്‍ നിന്നകറ്റി. ഗ്രാന്‍ഡ് മാസ്റ്റര്‍ നല്ലൊരു ചിത്രമായിരുന്നിട്ടും തിയറ്ററില്‍ വിജയിച്ചില്ല. ബി.ഉണ്ണികൃഷ്ണന്‍ കഥപറച്ചിലിലില്‍ പുതിയൊരു രീതി കൊണ്ടുവന്നിട്ടും വിജയിക്കാതിരുന്നതിന്റെ കാരണം മുന്‍ലാല്‍ ചിത്രങ്ങള്‍ ഉണ്ടാക്കിയ ചീത്തപ്പേരുതന്നെയായിരുന്നു. മോഹന്‍ലാല്‍ ഒരിക്കലും ചെയ്യരുതായിരുന്ന ചിത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ കാസനോവ. മോഹന്‍ലാലിനെ കൊണ്ട് എന്തുവേഷം കെട്ടിച്ചാലും തിയറ്ററില്‍ കയ്യടി കിട്ടില്ല എന്ന് ഇതോടെ സംവിധായകനു മനസ്സിലായി കാണും. രഞ്ജിത്തിന്റെ സ്പിരിറ്റു മാത്രമാണ് വിജയം എന്നുപറയാവുന്ന ചിത്രം.

സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ കഥയാണെന്ന് തിരിച്ചറിയാതെപോയതാണ് മൂന്നു പരാജയചിത്രങ്ങള്‍ മനസ്സിലാക്കിതരുന്നത്. നല്ല കഥയുമായി സ്പിരിറ്റ് തിയേറ്ററില്‍ എത്തിയപ്പോള്‍ കാണാന്‍ ആളുമുണ്ട്. കോബ്രയൊക്കെ ലാല്‍ ആദ്യമായി സംവിധായകനായ കാലത്ത് ചെയ്യേണ്ട ചിത്രമായിരുന്നു. തൊമ്മനും മക്കളുമൊക്കെ കണ്ട പ്രേക്ഷകര്‍ക്ക് അതേഗണത്തില്‍ ഒരു ചിത്രം കൂടി ആവശ്യമുണ്ടായിരുന്നില്ല.

പൃഥ്വിരാജിനേറ്റ പരാജയവും എടുത്തുപറയേണ്ടതതാണ്. ഹീറോ, മാസ്‌റ്റേഴ്‌സ് എന്നിവയാണ് പൃഥ്വി നായകനായി എത്തിയ ചിത്രം. എന്തായിരുന്നു ഈ രണ്ടുചിത്രം കൊണ്ട് സംവിധായകര്‍ ഉദ്ദേശിച്ചിരുന്നതെന്ന് ഇനിയും പിടികിട്ടിയിട്ടില്ല. കോമാളി ചിത്രങ്ങള്‍ കൊണ്ട് ഇനിയും കേരളത്തില്‍ തലയുയര്‍ത്തി നടക്കാന്‍ സാധിക്കില്ലെന്ന് ജയസൂര്യയും മനസ്സിലാക്കി. വാധ്യാര്‍, കുഞ്ഞളിയന്‍ എന്നിവയുടെ പരാജയം ഇതാണു വ്യക്തമാക്കികൊടുത്തിരിക്കുന്നത്. മായാമോഹിനിയുടെ വിജയത്തോടെ തനിക്ക് മലയാളത്തില്‍ ഇപ്പോഴുംനല്ലൊരു പ്രേക്ഷകരുണ്ടെന്ന് ദിലീപ് തെളിയിച്ചു. ന്യൂജനറേഷന്‍ ചിത്രങ്ങളുടെ വിജയമാണ് എടുത്തുപറയേണ്ടത്. കഥ പറച്ചിലിന്റെ പുതുമയായിരുന്നു ഈ അടുത്തകാലത്ത്, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ് എന്നിവയുടെ വിജയത്തിന്റെ കാതല്‍.

English summary
What happened malayalam cinema superstars? Only Mohanlal's spirit clicked in market. Why like this?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam