എന്തൊരു ഗുഡ് ലുക്കിങാണ് ദുല്‍ഖര്‍! ആരാധന വെളിപ്പെടുത്തി ബോളിവുഡ് നടി ഫ്‌ളോറ സൈനി! കാണൂ

By Prashant

Recommended Video

ദുൽഖറിനൊപ്പം അഭിനയിക്കണമെന്ന് ബോളിവുഡ് സുന്ദരി | filmibeat Malayalam

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ യുവരാജാവായി മാറിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാറിന്റെ മകനെന്നതിലുപരി സ്വന്തം കഴിവുകൊണ്ടു കൂടിയായിരുന്നു ദുല്‍ഖര്‍ മലയാളത്തില്‍ തിളങ്ങിയിരുന്നത്. ദുല്‍ഖറിന്റെ സിനിമകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് എല്ലാവരും നല്‍കാറുളളത്. മലയാളത്തിനൊപ്പം ദുല്‍ഖറിന്റെ അന്യഭാഷാ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ കര്‍വാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ ബോളിവുഡില്‍ അരങ്ങേറിയിരുന്നത്.

അരങ്ങേറ്റ ചിത്രം തന്നെ ഹിറ്റാക്കിക്കൊണ്ടായിരുന്നു ദുല്‍ഖര്‍ ബോളിവുഡിലേക്കുളള വരവറിയിച്ചിരുന്നത്. ബോളിവുഡ് അരങ്ങേറ്റത്തിനു പിന്നാലെ നിരവധി ആരാധകരെയും ദുല്‍ഖറിന് അവിടെ നിന്ന് ലഭിച്ചിരുന്നു. ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന നായികാ നടിമാരായിരുന്നു ദുല്‍ഖറിനോടുളള ആരാധന അടുത്തിടെ വെളിപ്പെടുത്തിയിരുന്നത്. എറ്റവുമൊടുവില്‍ ബോളിവുഡ് നടി ഫ്‌ളോറ സൈനിയും ദുല്‍ഖറിനോടുളള ആരാധന പരസ്യമായി തുറന്നുപറഞ്ഞിരുന്നു.

കര്‍വാന്‍ എന്ന ചിത്രം

കര്‍വാന്‍ എന്ന ചിത്രം

ആകര്‍ഷ് ഖുറാനയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രമായിരുന്നു കര്‍വാന്‍. ചിത്രത്തില്‍ അവിനാഷ് എന്നൊരു കഥാപാത്രമായി എത്തിയ ദുല്‍ഖര്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടത്തിയിരുന്നത്. ദുല്‍ഖറിനൊപ്പം ഇര്‍ഫാന്‍ ഖാന്‍,മിഥില പല്‍ക്കര്‍ തുടങ്ങിയവരായിരുന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെട്ട ഒരു ചിത്രമായിട്ടായിരുന്നു സംവിധായകന്‍ കര്‍വാന്‍ അണിയിച്ചൊരുക്കിയിരുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം പോസിറ്റീവ് റിവ്യൂസായിരുന്നു കര്‍വാന് ലഭിച്ചിരുന്നത്. കര്‍വാന്‍ പുറത്തിറങ്ങിയതിനു ശേഷം ദുല്‍ഖറിനെ പ്രശംസിച്ച് ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം രംഗത്തെത്തിയിരുന്നു.

ദുല്‍ഖറിന്റെ ആരാധികമാര്‍

ദുല്‍ഖറിന്റെ ആരാധികമാര്‍

ഒകെ കണ്‍മണിയിലൂടെ ബോളിവുഡില്‍ ലഭിച്ച് സ്വീകാര്യത ദുല്‍ഖറിന് കര്‍വാനില്‍ എത്തിയപ്പോള്‍ ഒന്നുകൂടി കൂടിയിരുന്നു. ആരാധകരെക്കാള്‍ ആരാധികമാരെയായിരുന്നു ദുല്‍ഖറിന് കൂടുതലായി ലഭിച്ചിരുന്നത്. ദുല്‍ഖര്‍ സുന്ദരനാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നുമായിരുന്നു പലരും ആഗ്രഹം പറഞ്ഞിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പലരും അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നത്. എറ്റവുമൊടുവിലായി ഫ്‌ളോറ സൈനി എന്ന നടിയായിരുന്നു ദുല്‍ഖറിനെക്കുറിച്ച് മനസുതുറന്നത്.

ഫ്‌ളോറ പറഞ്ഞത്

ഫ്‌ളോറ പറഞ്ഞത്

ബോളിവുഡില്‍ രാജ് കുമാര്‍ റാവു നായകനായ സ്ത്രീ എന്ന സിനിമയിലൂടെ തിളങ്ങിനില്‍ക്കുന്ന നടിയാണ് ഫ്‌ളോറ സൈനി. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു ദുല്‍ഖറിനെക്കുറിച്ച് ഫ്‌ളോറ മനസു തുറന്നത്. അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാനോടൊപ്പം അഭിനയിക്കുക എന്നതാണ് തന്റെ എറ്റവും വലിയ ആഗ്രഹമമെന്ന് ഫ്‌ളോറ പറഞ്ഞിരുന്നു. ഐഎഎന്‍സിന് നല്‍കിയ അഭിമുഖത്തിലായിരു്ന്നു ഫ്‌ളോറ ഇക്കാര്യം പറഞ്ഞത്.

എന്ത് ഗുഡ് ലുക്കിംഗ് ആണ് ദുല്‍ഖര്‍

എന്ത് ഗുഡ് ലുക്കിംഗ് ആണ് ദുല്‍ഖര്‍

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കണം എന്നാഗ്രഹമുണ്ട്. അദ്ദേഹം സുന്ദരനാണ്. അടുത്തിടെ ദുല്‍ഖറിന്റെ കര്‍വാന്‍ എന്ന ഹിന്ദി ചിത്രം കണ്ടിരുന്നു. വളരെ ഇഷ്ടപ്പെട്ടു സിനിമ. എന്ത് ഗുഡ് ലുക്കിംഗ് ആണ് ദുല്‍ഖര്‍. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹമുണ്ട്. ഒപ്പം മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കണമെന്നും അഗ്രഹിക്കുന്നു. പക്ഷേ ലിസ്റ്റില്‍ എറ്റവും മുകളില്‍ ദുല്‍ഖര്‍ തന്നെയാണ്, ഫ്‌ളോറ സൈനി പറഞ്ഞു.

സോനം കപൂര് പറഞ്ഞത്

സോനം കപൂര് പറഞ്ഞത്

മുന്‍പ് ബോളിവുഡ് താരസുന്ദരി സോനം കപൂറും ദുല്‍ഖര്‍ സല്‍മാനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ദുല്‍ഖര്‍ ക്യൂട്ട് താരമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സോനം എത്തിയിരുന്നത്. ദുല്‍ഖറിന്റ ഒകെ കണ്‍മണി കണ്ടിരുന്നുവെന്നും തനിക്ക് സിനിമ നന്നായി ഇഷ്ടപ്പെട്ടെന്നും താരം പറഞ്ഞിരുന്നു. ദുല്‍ഖറിനൊപ്പം സോയാ ഫാക്ടര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് സോനം. ഏറെ നാള്‍ മുന്‍പ് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X