»   » പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, സൂപ്പര്‍സ്റ്റാറിന്റെ സിനിമ സൗദിയിലേക്ക് വരുന്നു!!

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, സൂപ്പര്‍സ്റ്റാറിന്റെ സിനിമ സൗദിയിലേക്ക് വരുന്നു!!

Posted By:
Subscribe to Filmibeat Malayalam

സൗദിയിലെ പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വന്നത്. 37 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ വീണ്ടും സിനിമാ പ്രദര്‍ശനം ആരംഭിക്കാന്‍ പോവുകയാണ്. ഇതോടെ ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ശുഭ വാര്‍ത്തയാണ് കിട്ടിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമ സൗദിയിലേക്ക് പ്രദര്‍ശനത്തിനെത്താനുള്ള വഴിയാണ് ഇപ്പോള്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നത്.

വിമാനമല്ല പറന്നുയരുന്നത് പ്രണയമാണ്.. (എഞ്ചിൻ അല്പം വീക്കാണെങ്കിലും കൊള്ളാം) ശൈലന്റെ റിവ്യു..

അറബ് ലോകത്ത് എപ്പോഴും വന്‍ സ്വീകാര്യതയാണ് ഇന്ത്യന്‍ സിനിമകള്‍ക്ക്. തെന്നിന്ത്യന്‍ സിനിമയ്ക്ക് അനുകൂലമായ സ്ഥിതിയാണ് ഗള്‍ഫിലുള്ളത്. ഇതോടെ സൗദിയിലെ ആദ്യ ഇന്ത്യന്‍ സിനിമയായി സ്‌റ്റൈല്‍ മന്നന്‍ രജനി കാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 ആണ് പ്രദര്‍ശനത്തിനെത്തുന്നത്.

സൗദിയിലെ സിനിമ പ്രദര്‍ശനം തുടങ്ങും

പുതിയ ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവ് ഭരണത്തിലെത്തിയതോടെ സൗദിയില്‍ ഇനി മുതല്‍ ഇന്ത്യന്‍ സിനിമകള്‍ കാണാനും പോവാം. അടുത്ത മാര്‍ച്ചോടെ സൗദിയിലും സിനിമാ പ്രദര്‍ശനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൗദിയിലെ ആദ്യ ഇന്ത്യന്‍ സിനിമ

ഇന്ത്യന്‍ സിനിമകള്‍ക്ക് വന്‍ സ്വീകാര്യതയാണ് അറബ് ലോകത്തുള്ളത്. മാത്രമല്ല തെന്നിന്ത്യന്‍ സിനിമയ്ക്ക് അനുകൂലമായ സ്ഥിതി വിശേഷമുള്ളതിനാല്‍ സൗദിയില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്ന സിനിമ തെന്നിന്ത്യയില്‍ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രജനികാന്തിന്റെ സിനിമ

രജനികാന്ത് നായകനായി അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0 ആണ് സൗദിയില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ സിനിമ. രജനികാന്തും അക്ഷയ് കുമാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിലെ ഓഡിയോ ബിഗ് റിലീസാക്കി ഞെട്ടിച്ചിരുന്നു.

സൗദിയിലെ തിയറ്ററുകള്‍

2030 ആകുമ്പോഴേക്കും സൗദിയില്‍ 2000 സിനിമാ തിയേറ്ററുകളുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. സൗദിയില്‍ തിയേറ്റര്‍ നിര്‍മിക്കുന്നതിനും നടത്തിപ്പിനുമുള്ള കരാര്‍ അമേരിക്കന്‍ കമ്പനിക്ക് കൊടുത്തു കഴിഞ്ഞിരിക്കുകയാണ്.

വ്യത്യസ്ത ഭാഷകള്‍

ലോക സിനിമയെ തന്നെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് 2.0. തമിഴ്, ഹിന്ദി, മലയാളം, തെലുങ്കു, ഇംഗ്ലീഷ്, ജപ്പാനിസ്, മലയ്, ചൈനീസ്, എന്നിങ്ങനെ 2.0 പതിനഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യാന്‍ പോവുന്നത്.

English summary
For 35 years, Saudi Arabia film buffs had to travel abroad to watch movies in theatre
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam