മമ്മൂട്ടിക്ക് ആശ്വസിക്കാം
മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം 2015 പകുതി വരെ നോക്കുമ്പോള്‍ കാര്യമായ നഷ്ടമില്ല, എന്നാല്‍ നേട്ടവുമില്ല എന്നതാണ് അവസ്ഥ. ദീപുകരുണന്‍ സംവിധാനം ചെയ്ത ഫയര്‍മാന്‍ ആണ് ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത ചിത്രം.
കഴിഞ്ഞവര്‍ഷം മിക്ക ചിത്രങ്ങളും പരാജയമായിരുന്ന മമ്മൂട്ടിക്ക് ആശ്വസിക്കാനുള്ള വക ഫയര്‍മാന്‍ നല്‍കി എന്നുപറയാം. മിലന്‍ ജലീല്‍ നിര്‍മിച്ച ചിത്രം വലിയ ലാഭമുണ്ടാക്കിയില്ലെങ്കിലും നഷ്ടത്തിന്റെ പട്ടികയില്‍ നിന്നു രക്ഷപ്പെട്ടു. നൈല ഉഷ, ഉണ്ണി മുകുന്ദന്‍ എന്നിവരായിരുന്നു കൂടെ അഭിനയിച്ചിരുന്നത്.

വിഷുവിനെത്തിയ ഭാസ്‌കര്‍ ദ് റാസ്‌കല്‍ അതിലും മികച്ചൊരു ജയം നല്‍കി. എങ്കിലും മമ്മൂട്ടിയും സംവിധായകന്‍ സിദ്ദീഖും ഒന്നിക്കുമ്പോഴുള്ള ,സൂപ്പര്‍ഹിറ്റാകാന്‍ ഇതിനു സാധിച്ചില്ല. നയന്‍താരയുടെ സാന്നിധ്യമായിരുന്നു ചിത്രത്തെ സഹായിച്ച മറ്റൊരു ഘടകം. സംവിധായകന്‍ സിദ്ദീഖിന്റെ കോമഡികള്‍ക്ക് മലയാളത്തില്‍ താല്‍പര്യം കുറയുകയാണെന്നതിന്റെ തെളിവായിരുന്നു ഭാസ്‌കര്‍ ദ് റാസ്‌കല്‍. മുന്‍പ് ഇദ്ദേഹത്തിന്റെ ക്രോണിക് ബാച്ചിലറിലും ഹിറ്റ്‌ലറിലും കണ്ട കോമഡി മാജിക്കൊന്നും ഭാസ്‌കറില്‍ വിലപോയിരുന്നില്ല. കോമഡി താരമായിരുന്ന ഹരിശ്രീ അശോകനും പാഷാണം ഷാജിയും കലാഭവന്‍ ഷാജോണുമൊക്കെ പ്രേക്ഷകരെ വെറുപ്പിക്കുകയായിരുന്നു.
കമല്‍ സംവിധാനം ചെയ്യുന്ന ഉട്യോപ്യയിലെ രാജാവ്, സലിം അഹമ്മദിന്റെ പത്തേമാരി എന്നിവയാണ് ഈ വര്‍ഷം മമ്മൂട്ടിക്കു പ്രതീക്ഷയുള്ള ചിത്രങ്ങള്‍. ഇതില്‍ പത്തേരമാരിയാണ് ആദ്യം റിലീസ് ചെയ്യുക.


Click it and Unblock the Notifications