»   »  സിനിമയല്ലാത്ത ഒരു ജീവിതം എനിക്കുണ്ട്, അതാണ് കൂടുതലുള്ളത്: നദിയ മൊയ്തു

സിനിമയല്ലാത്ത ഒരു ജീവിതം എനിക്കുണ്ട്, അതാണ് കൂടുതലുള്ളത്: നദിയ മൊയ്തു

Written By:
Subscribe to Filmibeat Malayalam

വിവാഹം കഴിഞ്ഞ നായികമാര്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കും. ചിലര്‍ വിവാഹ മോചനം നേടി തിരിച്ചുവരും. അതൊന്നുമല്ലാതെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെ ഇപ്പോഴും അഭിനയിക്കുന്ന നടിമാരുടെ. അവരുടെ കൂട്ടത്തിലാണ് നദിയ മൊയ്തു. സിനിമയെയും കുടുംബ ജീവിതത്തെയും എന്നും രണ്ട് നിലകളില്‍ നിര്‍ത്താന്‍ കഴിയുന്നത് തന്നെയാണ് നദിയയുടെ വിജയം.

എനിക്ക് സിനിമ ജീവിതമാണ്. സിനിമയല്ലാത്ത മറ്റൊരു ലോകവും എനിക്കുണ്ട്. അതാണ് കൂടുതലുള്ളതെന്നാണ് നദിയ മൊയ്തു പറയുന്നത്. താനിന്ന് സിനിമ ചെയ്യുന്നത് ഒരു രസത്തിന് വേണ്ടിയാണെന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നദിയ മൊയ്തു പറഞ്ഞു.

nadiya-moidu

എനിക്കിപ്പോഴും ഫാന്‍സുണ്ട്. അവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി കൂടെയാണ് ഇപ്പോഴും സിനിമ ചെയ്യുന്നത്. അല്ലാതെ സിനിമയില്‍ ലയിച്ച്, അതിന്റെ പ്രൊഫഷനിലേക്കൊന്നും കയറാനല്ല. അങ്ങനെ വിചാരിച്ചിട്ടുമില്ല. ഒരു ഹോബിയായിട്ടാണ് ഞാന്‍ സിനിമയെ കാണുന്നത്.

ഭാഗ്യമോ നിര്‍ഭാഗ്യമോ സൗത്തില്‍ താമസിയ്ക്കുന്നതിനാല്‍ സിനിമയുടെ സ്വാധീനം എനിക്കുണ്ടായിട്ടില്ല. ബോംബെയില്‍ സിനിമാ സുഹൃത്തുക്കളാരും എനിക്കില്ല. എന്റെ ഭര്‍ത്താവ്, കുട്ടികള്‍, അവരുടെ ഫ്രണ്ട്‌സ്.. അതൊക്കെ സിനിമയില്‍ നിന്ന് അകന്നുള്ള മറ്റൊരു രീതിയാണ്. ഞാന്‍ പഠിച്ച സ്‌കൂളിലും ആര്‍ക്കും സിനിമയുമായി ബന്ധമില്ല- നദിയ മൊയ്തു പറഞ്ഞു.

English summary
For me cinema is just like a hobby: Nadiya Moidu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam