ആല്‍വിയാകാന്‍ അനുശ്രി സിഗരറ്റ് വലിച്ചു
'ഡയമണ്ട് നെക്ലൈസി'ലെ അരുണേട്ടാ, അരുണേട്ടാ എന്ന് വിളിച്ച് പുറകെ നടന്നിരുന്ന രാജശ്രീ കലാമണ്ഡലം എന്ന കഥാപാത്രത്തെ അനുശ്രീ വലിച്ചൂരിയെറിയുന്ന കാഴ്ചയാണ് 'ഇതിഹാസ' എന്ന ചിത്രത്തില്‍ കണ്ടത്. ആണിന്റെ മനസ്സും പെണ്ണിന്റെ ശരീരവുമുള്ള ആല്‍വിയെ കണ്ടപ്പോള്‍ മലയാള സിനിമാ പ്രേക്ഷകര്‍ ചോദിച്ചു, ഇത് വാണിവിശ്വനാഥിന്റെ പകരക്കാരിയാണോ എന്ന്.
മലയാളത്തില്‍ ഇതിന് മുമ്പ് മീരാജാസ്മിനും ആനിയുമൊക്കെ ആണ്‍വേഷങ്ങള്‍ കെട്ടിയിട്ടുണ്ട്. പക്ഷെ അതൊക്കെ വേഷം കെട്ടുകള്‍ മാത്രമായിരുന്നു. എന്നാല്‍ സ്വഭാവത്തിലും എടുപ്പിലും നടപ്പിലും ആണായി മാറുകയായിരുന്നു ഇതിഹാസില്‍ അനുശ്രീ. ആല്‍വിയാകാന്‍ വേണ്ടി സിഗരറ്റ് വരെ വലിക്കേണ്ടി വന്നത്രെ അനുശ്രീയ്ക്ക്.

ആല്‍വി ഒരു പോക്കറ്റടിക്കാരനാണ്. സിഗരറ്റ് വലിക്കും, തല്ലുകൂടും, എല്ലാ തെമ്മാടിത്തരങ്ങളും കാണിക്കും. ആല്‍വിയായി മാറേണ്ടി വന്നതോടെ തനിക്കും സിഗരറ്റ് വലിക്കേണ്ടിയും തല്ലുകൂടേണ്ടിയുമൊക്കെ വന്നിട്ടുണ്ടെന്ന് അനുശ്രീ മനോരമയ്ക്ക് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു.
മലയാളത്തില്‍ വാണി വിശ്വനാഥും തെലുങ്കില്‍ വിജയശ്രീയും അങ്ങനെ ചുരുക്കം ചിലരേ ആക്ഷന്‍ നായികമാരായിട്ടുള്ളൂ. അതുകൊണ്ട് ആക്ഷന്‍ രംഗങ്ങളൊക്കെ വളരെ ആവേശത്തോടെയാണ് ചെയ്തതെന്നും എന്റെ കരിയറില്‍ ഇമേജ്‌ബ്രേക്ക് നല്‍കിയ ചിത്രമെന്ന നിലയില്‍ ഇതിഹാസ എനിക്കെന്നും പ്രിയപ്പെട്ടതായിരിക്കുമെന്നും അനുശ്രീ പറഞ്ഞു.


Click it and Unblock the Notifications











