മലയാളത്തിലെത്തിയ വിദേശി നായികമാര്‍

By Lakshmi

പലപ്പോഴായി പല വിദേശതാരങ്ങളും മലയാളത്തിന്റെ വെള്ളിത്തിരയില്‍ വന്നുപോയിട്ടുണ്ട്. അതെല്ലാം വലിയ വാര്‍ത്തയുമായിട്ടുണ്ട്. ആയുഷ്‌കാലം, ആര്യന്‍, ജാക്‌പോട്ട് തുടങ്ങിയ ചിത്രങ്ങളില്‍ വില്ലനായി എത്തിയ ഗവിന്‍ പക്കാര്‍ഡാണ് ആദ്യകാലത്ത് മലയാളം ആഘോഷിച്ച ഒരു വിദേശതാരം. പിന്നീട് പലപ്പോഴായി വിദേശികളായ വിനോദസഞ്ചാരികളില്‍ മലയാളസിനിമയില്‍ മുഖം കാണിച്ചു. ചെറിയ റോളുകളിലും നൃത്തരംഗങ്ങളിലുമെല്ലാം ഇങ്ങനെ വിദേശികള്‍ വന്നുപോയി.

പിന്നീട് ലാല്‍ ജോസ് അറബിക്കഥയെന്ന ചിത്രമെടുത്തപ്പോള്‍ അതില്‍ ചൈനക്കാരിയായ ഷു മിന്‍ പ്രധാന കഥാപാത്രമായി എത്തി. ഇപ്പോള്‍ അടുത്തകാലത്തായി മലയാളത്തില്‍ വിദേശി താരങ്ങള്‍ കൂടുതലായി എത്തിത്തുടങ്ങിയിരിക്കുകയാണ്. പലരും ചെയ്തത് മുഴുനീള വേഷങ്ങളാണ്. ഇതാ മലയാളത്തില്‍ വിദേശി താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രങ്ങളില്‍ ചിലത്.

ഡാനിയേല സച്ചേല്‍

മലയാളത്തില്‍ വിദേശി നായികക്കാലം

ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനംചെയ്ത സ്പാനിഷ് മസാലയെന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് വിദേശിയായ നായികയായിരുന്നു. ഓസ്ത്രിയക്കാരിയായ ഡാനിയേല ബാലെ കലാകാരിയും ഹിപ് ഹോപ്പ് നര്‍ത്തകിയുമാണ്. ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും മ്യൂസിക് ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുള്ള ഡാനിയേല ലാല്‍ ജോസിന്റെ ക്ഷണം സ്വീകരിച്ച് സ്പാനിഷ് മസാലയില്‍ നായികയാവുകയായിരുന്നു.

 ഐറിന ജേക്കൊബി

മലയാളത്തില്‍ വിദേശി നായികക്കാലം

വിനീത് നായകനായ കഥകളി കലാകാരന്റെ കഥ പറഞ്ഞ ആട്ടക്കഥയെന്ന ചിത്രത്തിലെ മുഴുനീള നായികവേഷം ചെയ്തത് ജെര്‍മ്മനിക്കാരിയായ ഐറിനയായിരുന്നു. ലണ്ടനില്‍ തിയേറ്റര്‍ ആര്‍ടിസ്റ്റായ ഐറിന കഥകളിയുടെ മുഖത്തെഴുത്തും മുദ്രകളും പഠിയ്ക്കാനാണ് കേരളത്തിലെത്തിയത്. പിന്നീട് കഥകളിയില്‍ ആകൃഷ്ടയായ ഐറിന കഥകളി വിഷയമായി എത്തിയ സിനിമയിലേയ്ക്ക് ക്ഷണം ലഭിച്ചപ്പോള്‍ അതില്‍ അഭിനയിക്കാനും തയ്യാറായി. കേരളത്തില്‍ കഥകളില പഠിയ്ക്കാനെത്തുന്ന ഫ്രഞ്ചുകാരിയായിട്ടാണ് ഐറിന ആട്ടക്കഥയില്‍ അഭിനയിച്ചത്.

 സവാന സ്‌കെച്ചര്‍

മലയാളത്തില്‍ വിദേശി നായികക്കാലം

അമേരിക്കക്കാരിയായ സവാനയെ നമ്മള്‍ കണ്ടത് എബിസിഡി എന്ന ചിത്രത്തിലാണ്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന് പഠിക്കാന്‍ നാട്ടിലെത്തിയ മലയാളിപയ്യന്മാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ ആദ്യഭാഗത്തുതന്നെ നമുക്ക് സാവനയെ കാണാം. 2011ലെ മിസ് ന്യൂ ജെഴ്‌സിയായിരുന്നു സവാന.

 കാരലിന്‍ ബെക്

മലയാളത്തില്‍ വിദേശി നായികക്കാലം

നെതര്‍ലാന്‍ഡുകാരിയായ കാരലിന്‍ ബെക് മലയാളത്തിലേയ്‌ക്കെത്തുന്ന പുത്തന്‍ വിദേശി താരമാണ്. മമ്മൂട്ടി നായകനാകുന്ന സലാം ബാപ്പു ചിത്രം മംഗ്ലീഷിലുടെയാണ് കാരലിന്‍ മലയാളത്തിലെത്തുന്നത്. കൊച്ചിയിലെത്തുന്ന ടൂറിസ്റ്റിന്റെ വേഷമാണ് ചിത്രത്തില്‍ കാരലിന്‍ ചെയ്യുന്നത്. നാല്‍പതിലേറെ ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള കാരലിന്‍ കേരളത്തിലെത്തിയതോടെ മലയാള ഭാഷയുടെ ആരാധികയായി മാറിയിരിക്കുകയാണ്.

ഫഌവര്‍ ബാറ്റ്‌സെറ്റ്‌സെഗ്

മലയാളത്തില്‍ വിദേശി നായികക്കാലം

ദേശീയ പുരസ്‌കാര ജേതാവായ അനില്‍ രാധാകൃഷ്ണ മേനോന്റെ പുത്തന്‍ചിത്രമായ സപ്തമശ്രീ തസ്‌കരായിലൂടെയെത്തുന്ന വിദേശി താരമാണ് മംഗോളിയക്കാരിയായ ഫഌവര്‍ ബാറ്റ്‌സെറ്റ് സെഗ്. മംഗോളിയന്‍ സര്‍ക്കസ് താരമാണ് ഫഌവര്‍. തലശേരിയില്‍ വച്ച് ഫഌവറിന്റെ പ്രകടനം കണ്ട അനില്‍ തന്റെ ചിത്രത്തിലേയ്ക്ക് അവരെ ക്ഷണിയ്ക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X