മമ്മൂട്ടിയുടെ സെല്‍ഫി ചിത്രത്തിലെ പ്രായം ചോദിച്ചപ്പോള്‍ വിദേശികളുടെ മറുപടി! വൈറല്‍ വീഡിയോ

By Prashant V R

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി പുറത്തിറങ്ങിയ ഒരു വര്‍ക്കൗട്ട് ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. വര്‍ക്കൗട്ട് ചിത്രങ്ങള്‍ അധികം പോസ്റ്റ് ചെയ്യാറില്ലാത്ത മമ്മൂക്ക ഏറെ നാളുകള്‍ക്ക് ശേഷമാണ് അത്തരത്തിലൊരു ചിത്രം പങ്കുവെച്ചത്. സിനിമാ ലോകവും ആരാധകരും ഒന്നടങ്കം അന്ന് മെഗാസ്റ്റാറിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരുന്നു. എയ്ജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്നാണ് നടന്‌റെ ചിത്രത്തിന് താഴെ പലരും കമന്റിട്ടിരുന്നത്.

മലയാളി താരങ്ങളില്‍ അധികപേരും മെഗാസ്റ്റാറിന്റെ ചിത്രം തങ്ങളുടെ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. മമ്മൂക്കയുടെ ചുളളന്‍ ലുക്കിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയിരുന്നത്. അന്ന് മമ്മൂക്കയുടെ ഫിറ്റ്‌നെസും സൗന്ദര്യവും കണ്ട് അധിക പേരും ഞെട്ടിയിരുന്നു. ലോക്ഡൗണ്‍ കാലവും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു മമ്മൂക്ക. അടുത്തിടെയാണ് നടന്‍ തന്റെ 69ാം പിറന്നാള്‍ ആഘോഷിച്ചിരുന്നത്.

മോഹന്‍ലാല്‍, സുരേഷ് ഗോപി

മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ പിറന്നാളിന് ശേഷം ഇന്‍ഡസ്ട്രി ഒന്നടങ്കം ആഘോഷിച്ച ജന്മദിനം കൂടിയായിരുന്നു സൂപ്പര്‍ താരത്തിന്റെത്. ലോക്ഡൗണിന് പിന്നാലെ മാസങ്ങളായി വീട്ടില്‍ തന്നെയാണ് മമ്മൂക്ക. സൂപ്പര്‍ താരത്തിന്റെ പുതിയ സിനിമകളുടെ ചിത്രീകരണവും റിലീസുമെല്ലാം നേരത്തെ കോവിഡ് കാരണം മാറ്റിവെക്കേണ്ടി വന്നിരുന്നു.

കൈനിറയെ

കൈനിറയെ ചിത്രങ്ങളാണ് മെഗാസ്റ്റാറിന്റെതായി വരാനിരിക്കുന്നത്. പുതിയ സിനിമകള്‍ക്ക് വേണ്ടിയുളള തയ്യാറെടുപ്പുകള്‍ ലോക്ഡൗണ്‍ കാലവും മമ്മൂക്ക നടത്തിയിരുന്നു. ഇതിനിടെയാണ് തന്റെ പുതിയ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സൂപ്പര്‍താരം പങ്കുവെച്ചിരുന്നത്. അതേസമയം മമ്മൂക്കയുടെ പുതിയ ലുക്കിനെ കുറിച്ചുളള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

മമ്മൂട്ടിയെ

മമ്മൂട്ടിയെ അറിയാത്ത വിദേശികളുടെ അടുത്ത് മെഗാസ്റ്റാറിന്റെ സെല്‍ഫി ചിത്രം കാണിച്ച് അതിലുളളയാള്‍ക്ക് പ്രായമെത്ര ഉണ്ടാവും എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇതിന് വളരെ രസകരമായ മറുപടിയാണ് ഓരോരുത്തരും നല്‍കുന്നത്. അധികപേരും അമ്പതില്‍ താഴെ പ്രായം മാത്രമാണ് അദ്ദേഹത്തിനുളളതെന്നാണ് പറയുന്നത്.

ഈ വീഡിയോ

ഈ വീഡിയോ മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം സമൂഹ മാധ്യമങ്ങളില്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ലൈക്കും കമന്റുകളുമായി എത്തിയിരിക്കുന്നത്. മമ്മൂക്ക പങ്കുവെക്കാറുളള മിക്ക ചിത്രങ്ങളും നിമിഷനേരംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സൂപ്പര്‍ താരത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.

Recommended Video

Revathy Sampath about Mammootty's viral photo | FilmiBeat Malayalam
അതേസമയം

അതേസമയം വണ്‍ എന്ന ചിത്രമാണ് മെഗാസ്റ്റാറിന്റെതായി റീലിസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. കോവിഡ് വ്യാപനം കാരണമാണ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ റോളില്‍ എത്തുന്ന സിനിമയുടെ റിലീസ് വൈകിയത്. വണിന് പുറമെ ബിലാല്‍ എന്ന അമല്‍ നീരദ് ചിത്രവും മെഗാസ്റ്റാറിന്റെതായി ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയാണ്. ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാലില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കാനിരുന്ന വേളയിലാണ് കോവിഡ് വ്യാപനമുണ്ടായത്‌

വീഡിയോ

More from Filmibeat

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X