»   » പുലിമുരുകന്‍ കാരണം നാട്ടുകാര്‍ കൈയ്യേററം ചെയ്യുന്നുവെന്ന് ഫോറസ്റ്റ് ഗാര്‍ഡ്!

പുലിമുരുകന്‍ കാരണം നാട്ടുകാര്‍ കൈയ്യേററം ചെയ്യുന്നുവെന്ന് ഫോറസ്റ്റ് ഗാര്‍ഡ്!

By: Pratheeksha
Subscribe to Filmibeat Malayalam

ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെ റെക്കോര്‍ഡുകള്‍ ഭേദിച്ച് തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ് മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍. എന്നാല്‍ പുലിമുരുകന്‍ കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്ന് പരാതി നല്‍കിയിരിക്കുകയാണ് വയനാട് വന്യ ജീവി സങ്കേതത്തിലെ ഗാര്‍ഡ്.

ചിത്രം റിലീസായതിനു ശേഷമാണ് ഈ ഒരവസ്ഥയെന്ന് ഗാര്‍ഡ് പറയുന്നു. വനമേഖലയ്ക്ക് സമീപം താമസിക്കുന്നവര്‍ വനപാലകരെ കണ്ടാല്‍ കൈയ്യേറ്റം ചെയ്യുകയാണെന്നാണ് പറയുന്നത്. ഇതു സംബന്ധിച്ച് ഗാര്‍ഡ് ചീഫ് ഗാര്‍ഡനു പരാതി നല്‍കിയിരിക്കുകയാണ്.

Read more: വിവാഹം കഴിഞ്ഞെന്ന് തായ്‌ലന്റ് ബീച്ചില്‍ നിന്നും ബോളിവുഡ് നടി!

pulimk-31-14

വനപാലകരെ ചിത്രത്തില്‍ വളരെ മോശമായി ചിത്രീകരിച്ചതുകൊണ്ടാണ് ആളുകള്‍ ങ്ങനെ പ്രതികരിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. പുലിമുരുകന്റെ പ്രമേയം വനപാലകര്‍ക്കെതിരാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

70 കോടിയാണ് 23 ദിവസത്തെ പുലിമുരുകന്റെ ബോക്‌സോഫീസ് കളക്ഷന്‍. ഒരു മാസം കൊണ്ട് ചിത്രം 100 കോടി കടക്കുമെന്നാണ് കരുതുന്നത്. ദുബായിലും യു കെയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഈ ആഴ്ച്ച് റിലീസ് ചെയ്യാനിരിക്കുകയാണ് ചിത്രം.

English summary
forest guard complaint against malayalam film pulimrukan
Please Wait while comments are loading...

Malayalam Photos

Go to : More Photos