»   » നിങ്ങളുടെ മാനദണ്ഡം പാലിക്കാത്തിന് എന്നോട് ക്ഷമിയ്ക്കൂ.. അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു

നിങ്ങളുടെ മാനദണ്ഡം പാലിക്കാത്തിന് എന്നോട് ക്ഷമിയ്ക്കൂ.. അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

സംസ്ഥാന പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രേമം എന്ന ചിത്രത്തിന് ഒരു പുരസ്‌കാരവും നല്‍കാത്തതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തമിഴ് സംവിധായകനായ മുരുഗദോസ് വരെ വിഷയത്തില്‍ പ്രതികരിച്ചു. എന്നാല്‍ ചിത്രത്തിന് പുരസ്‌കാരം സ്വാകരിക്കാനുള്ള യോഗ്യത ഇല്ല എന്ന തരത്തിലുള്ള മറുപടിയാണ് ജൂറി ചെയര്‍മാന്‍ മോഹനില്‍ നിന്ന് ലഭിച്ചത്.

പുരസ്‌കാരം ലഭിയ്ക്കാത്തതിനോടും, മോഹന്റെ പ്രതികരണത്തിനോടും സിനിമയ്ക്ക് പിന്നിലെ പലരും പ്രതികരിച്ചെങ്കിലും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ മാത്രം മിണ്ടിയിരുന്നില്ല. ഒരു മാസത്തിന് ശേഷം ഇതാ അല്‍ഫോണ്‍സും പ്രതികരിയ്ക്കുന്നു. പുരസ്‌കാര നിര്‍ണയത്തില്‍ നിങ്ങള്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതില്‍ എന്നോട് ക്ഷമിയ്ക്കൂ എന്നാണ് അല്‍ഫോണ്‍സ് പറയുന്നത്.

നിങ്ങളുടെ മാനദണ്ഡം പാലിക്കാത്തിന് എന്നോട് ക്ഷമിയ്ക്കൂ.. അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു

ഘടന എന്നത് മനുഷ്യനുണ്ടാക്കി എടുക്കുന്നതാണെന്ന് പറഞ്ഞുകൊണ്ട് അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങി

നിങ്ങളുടെ മാനദണ്ഡം പാലിക്കാത്തിന് എന്നോട് ക്ഷമിയ്ക്കൂ.. അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു

ഞാന്‍ പ്രണയം എന്ന വികാരത്തെ കുറിച്ച് പറയാനാണ് ശ്രമിച്ചത്. അത് വെറും ഒരു വികാരമല്ല. എല്ലാ വികാരങ്ങളുടെയും സ്രഷ്ടാവാണ്. ആ വികാരം നിങ്ങളെ മാന്ത്രികമായ പലതും കാണിക്കും. അതുകൊണ്ട് തന്നെ ഞാന്‍ ആ പ്രണയത്തെ ഒരു ചിത്രശലഭമായി സങ്കല്‍പിച്ചു.

നിങ്ങളുടെ മാനദണ്ഡം പാലിക്കാത്തിന് എന്നോട് ക്ഷമിയ്ക്കൂ.. അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു

ഇപ്പോള്‍ സര്‍ ആ ചിത്രശലഭത്തെ മനുഷ്യ നിര്‍മിതമായ ഘടനയോട് ബന്ധിപ്പിയ്ക്കുന്നു. ഒരു ചിത്രശലഭത്തെ നിരീക്ഷിക്കകയാണെക്ഷങ്കില്‍ സാറിന് അതിന്റെ ചലനങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കില്ല. അത് തീര്‍ത്തും യുക്തിയ്ക്ക് നിരക്കാത്തതാണ്. അങ്ങനെ ഒരു ചിത്രശലഭത്തിന്റെ സഞ്ചാരം തീര്‍ത്തും യുക്തിരഹിതമായാണ് ഞാനും സിനിമ എടുത്തത്.

നിങ്ങളുടെ മാനദണ്ഡം പാലിക്കാത്തിന് എന്നോട് ക്ഷമിയ്ക്കൂ.. അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു

അതുകൊണ്ട് എന്നോട് ക്ഷമിയ്ക്കൂ, നിങ്ങള്‍ പറയുന്ന ഘടനയോടും മാനദണ്ഡങ്ങളോടും കൂടെയല്ല ഞാനന്റെ കുഞ്ഞു സിനിമ സംവിധാനം ചെയ്തത്- അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.

English summary
Forgive me for breaking the norms: Alphonse Puthran

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam