അനൂപ് മേനോനും നാലു സുന്ദരിമാരും
അനൂപ് മേനോന് ഭാഗ്യം ടാക്‌സി പിടിച്ചു വന്നിരിക്കുകയാണ്. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷീ ടാക്‌സിയില്‍ അനൂപിനൊപ്പം അഭിനയിക്കുന്നത് നാല് സുന്ദരിമാര്‍. ഹരം എന്ന ചിത്രത്തില്‍ ഫഹദിനൊപ്പം മൂന്ന് ബോളിവുഡ് നായികമാരാണ് അഭിനയിക്കുന്നതെങ്കില്‍ അനൂപിനൊപ്പം നാലാണ്.
കാവ്യാ മാധവന്‍ ആണ് പ്രധാന നായിക. ദേവയാനി എന്ന ടാക്‌സിഡ്രൈവറായിട്ടാണ് കാവ്യ അഭിനയിക്കുന്നത്. ഡോക്ടറാകാന്‍ ആഗ്രഹിച്ച് ഒടുവില്‍ ടാക്‌സി ഡ്രൈവറായതാണ് ദേവയാനി. അച്ഛന്റെ മരണശേഷമാണ് ദേവയാനി ഡ്രൈവര്‍ ആയത്. പെണ്ണ് വണ്ടി ഓടിക്കുന്നതു കണ്ടാണ് നാട്ടുകാര്‍ ഷീ ടാക്‌സി എന്നു വിളിച്ചത്. അല്ലാതെ മെട്രോ നഗരങ്ങളില്‍ ഓടുന്ന ഷീ ടാക്‌സിയിലെ ഡ്രൈവര്‍ അല്ല.
ജോ എന്ന കോടീശ്വരനായിട്ടാണ് അനൂപ് അഭിനയിക്കുന്നത്. പൂത്ത കാശും സൗന്ദര്യവും ചെറുപ്പവും ഒരാളില്‍ ഒരുമിച്ചു ചേര്‍ന്നാല്‍ എങ്ങനെയാകുമോ അതാണ് ജോ ജോസഫ്.

മീരാ മാമന്‍, ശ്രദ്ധ, രൂപാ പിള്ള എന്നിവരാണ് ജോയുടെ ജീവിതത്തിലേക്കു കടന്നുവരുന്ന മറ്റു മൂന്നു സുന്ദരിമാര്‍. മീരാ മാമനായി ശ്രദ്ധ എന്ന പുതുമുഖമാണ് അഭിനയിക്കുന്നത്. ശ്രദ്ധയായി കൃഷ്ണപ്രഭയും രൂപയായി അന്‍സിബ (ദൃശ്യം ഫെയിം) യും അഭിനയിക്കുന്നു.
കര്‍ണാടകയിലെ ബഞ്ചാപ്പുരയിലേക്കുള്ള ഒരു ട്രിപ്പിലാണ് ഈ അഞ്ചുപേരും ഒന്നിക്കുന്നത്. മറ്റു മൂന്നുപേര്‍ ഒരു പ്രൊജക്്ട് ചെയ്യാന്‍ ബാംഗ്ലൂരില്‍ നിന്നെത്തിയതാണ്.
ആംഗ്രി ബേബീസിനു ശേഷം അനൂപും സജിസുരേന്ദ്രനും ഒന്നിക്കുന്ന ഷീ ടാക്‌സിയുടെ തിരക്കഥ കൃഷ്ണ പൂജപ്പുരയുടെതാണ്. നാലു സുന്ദരിമാര്‍ക്കൊപ്പമുള്ള ജോയുടെ യാത്രയാണ് കോമഡിയുടെ പശ്ചാത്തലത്തില്‍ സജി സുരേന്ദ്രന്‍ ഒരുക്കുന്നത്. ഷീലുവും കൃഷ്ണ പ്രഭയും മലയാളത്തില്‍ ആദ്യമായിട്ടാണ്. ഏതായാലും സുന്ദരിമാര്‍ക്കൊപ്പമുള്ള അനൂപിന്റെ യാത്രയ്ക്ക് മംഗളം നേരാം.


Click it and Unblock the Notifications