വേണുവിന്റെ മുന്നറിയിപ്പ് 4സംവിധായകര്‍ക്ക്

By Aswathi

നടന്മാരെല്ലാം സംവിധാനം ചെയ്യാന്‍ പോയാല്‍ സംവിധായകര്‍ എന്ത് ചെയ്യും?അധികം ആലോചിക്കേണ്ട, സംവിധായകര്‍ അഭിനയിക്കാന്‍ പോകും. അന്നയും റസൂലും, ഓംശാന്തി ഓശാന എന്നീ ചിത്രങ്ങളിലെല്ലാം ഈ പ്രവണത കാണുകയും ചെയ്തു. ഇപ്പോള്‍ ഛായഗ്രഹകന്‍ വേണു സംവിധാനം ചെയ്യുന്ന മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ ഭാഗമാകുന്നത് നാല് സംവിധായകരാണ്. അതില്‍ മൂന്ന് പേര്‍ അഭിനയിക്കുകയും ഒരാള്‍ ചിത്രം നിര്‍മിക്കുകും ചെയ്യുന്നു.

തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, ഷട്ടര്‍ എന്ന സിനിമ സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ ജോയ് മാത്യു, ജോഷി മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കളായ സംവിധായകര്‍. മമ്മൂട്ടി നായകനാകുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ രഞ്ജിത്താണ്.

Munnariyippu

ജയില്‍ മോചിതനായ രാഘവന്റെ (മമ്മൂട്ടി) ജീവിതത്തിലെ ദുരൂഹതകളെ കുറിച്ച് അന്വേഷിക്കുന്ന യുവ മാധ്യമപ്രവര്‍ത്തകയാണ് അഞ്ജലി അറയ്ക്കല്‍ (അപര്‍ണ ഗോപിനാഥ്). ഈ അന്വേഷണത്തിലൂടെയാണ് കഥ കടന്നു പോകുന്നത്. അഞ്ജലി അറയ്ക്കലിന് സംഘര്‍ഷഭരിതമായ മാധ്യമപ്രവര്‍ത്തനത്തില്‍ ധാര്‍മിക പിന്തുണ നല്‍കുന്ന പത്രപ്രവര്‍ത്തകരായാണ് ചന്ദ്രാജി (ജോയ്മാത്യു)യും മോഹന്‍ ദാസും (രഞ്ജി പണിക്കര്‍) എത്തുന്നത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് ചന്ദ്രാജി.

മഞ്ജു വാര്യരെ നായികയാക്കി ദയ എന്ന ചിത്രമൊരുക്കിയതിന് ശേഷം 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടുമൊരു ചിത്രവുമായി വേണു വരുന്നത്. ചാപ്പാ കുരിശ്, ബിഗ് ബി, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ആര്‍ ഉണ്ണിയാണ് മുന്നറിയിപ്പിന് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ക്യാമറ ചെയ്യുന്നത് വേണു തന്നെയാണ്.

സംവിധായകന്‍ രഞ്ജിത്തും സുഹൃത്തുക്കളും ചേര്‍ന്നുള്ള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. നെടുമുടി വേണു, പ്രതാപ് പോത്തന്‍, വി കെ ശ്രീരാമന്‍, കോട്ടയം നസീര്‍, സുധീഷ്, മുത്തുമണി, പാര്‍വതി, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X