വാനോളം പ്രതീക്ഷയില്ലെങ്കിലും ഫഹദും ജയസൂര്യയും ചതിയ്ക്കില്ല? പക്ഷേ സുരേഷ് ഗോപി?

ഓണത്തിന് മുന്നോടിയായി എത്തുന്ന മലയാള ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രങ്ങളടക്കം നാല് ചിത്രങ്ങള്‍. ഫഹദ് ഫാസിലിന്റെ അയാള്‍ ഞാനല്ല, ജയസൂര്യയുടെ ജിലേബി എന്നിവ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രങ്ങളാണ്.

ഷൈന്‍ ടോം ചാക്കോയുടെ വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രവും പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നവയാണ്. എന്നാല്‍ സൂപ്പര്‍ താര ചിത്രങ്ങളൊന്നും തന്നെ ഈ ആഴ്ച റിലീസിനെത്തുന്നില്ലെങ്കിലും താര ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്ന് സുരേഷ് ഗോപിയുടെ രുദ്ര സിംഹാസനവും ഉണ്ട്...

 രുദ്ര സിംഹാസനം

ഫഹദും ജയസൂര്യയും ചതിക്കില്ലായിരിയ്ക്കും പക്ഷേ സുരേഷ് ഗോപിയോ?


സുരേഷ് ഗോപി വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ഫാന്റസി ത്രില്ലര്‍ ചിത്രമാണ് രുദ്ര സിംഹാസനം. നിക്കി ഗല്‍റാണി, കനിഹ, ശ്വേതാ മേനോന്‍ എന്നിവരാണ് നായികമാര്‍. ഷിബു ഗംഗാധരനാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്

അയാള്‍ ഞാനല്ല

ഫഹദും ജയസൂര്യയും ചതിക്കില്ലായിരിയ്ക്കും പക്ഷേ സുരേഷ് ഗോപിയോ?

നടന്‍ വിനീത് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അയാള്‍ ഞാനല്ല. ഗുജറാത്ത് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഇരട്ട വേഷത്തിലാണ്. മജദുല മുരളിയാണ് നായിക

ജിലേബി

ഫഹദും ജയസൂര്യയും ചതിക്കില്ലായിരിയ്ക്കും പക്ഷേ സുരേഷ് ഗോപിയോ?

ജയസൂര്യ നായകനാവുന്ന ജിലേബിയില്‍ രമ്യാ നമ്പീശനാണ് നായിക. ഗ്രാമ പശ്ചാത്തലത്തില്‍ കുട്ടികളുടെ കഥപറയുന്ന ചിത്രമാണിത്. അരുണ്‍ ശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്

വിശ്വാസം അതല്ലേ എല്ലാം

ഫഹദും ജയസൂര്യയും ചതിക്കില്ലായിരിയ്ക്കും പക്ഷേ സുരേഷ് ഗോപിയോ?

ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് വിശ്വാസം അതല്ലേ എല്ലാം ജയരാജ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുതലമുറയിലെ അച്ഛന്‍ മകന്‍ ബന്ധമാണ് പറയുന്നത്. അന്‍സിബയാണ് നായിക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X