»   » പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്ന നിവിന്‍ പോളിയുടെ നാല് ചിത്രങ്ങള്‍

പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്ന നിവിന്‍ പോളിയുടെ നാല് ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

2015 ല്‍ ഏറ്റവും ഭാഗ്യമുള്ള നായകന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, നിവിന്‍ പോളി. മിലി എന്ന ചിത്രത്തില്‍ തുടങ്ങി, ഒരു വടക്കന്‍ സെല്‍ഫിയും ഇവിടെയും കഴിഞ്ഞ് പ്രേമം വരെ വന്നു നില്‍ക്കുന്നു നിവിന്റെ ചിത്രങ്ങള്‍.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിന് ശേഷം നിവിന്‍ പോളിയ്ക്ക് വലിയൊരു ആരാധകകൂട്ടം രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നിവിന്റെ ചിത്രങ്ങള്‍ക്ക് പ്രതീക്ഷ ഏറെയാണ്.


പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്ന നിവിന്‍ പോളിയുടെ നാല് ചിത്രങ്ങള്‍

നിവിന്റേതായി ഇനി തിയേറ്ററിലെത്താന്‍ കാത്തിരിയ്ക്കുന്ന ആദ്യത്തെ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. 1983 ന് ശേഷം നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്നു എന്നതും നിവിന്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്നു എന്നതും അനു എലിസബത്ത് നായികയായി തിരിച്ചുവരുന്നു എന്നതും പ്രതീക്ഷ വര്‍ധിപ്പിയ്ക്കുന്നു.


പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്ന നിവിന്‍ പോളിയുടെ നാല് ചിത്രങ്ങള്‍

നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും ഒന്നിയ്ക്കുന്നു എന്ന് പറഞ്ഞാലേ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയാണ്. ജേക്കബിന്റെ പ്രതികാരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കെഷന്‍ ദുബായി ആണ്


പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്ന നിവിന്‍ പോളിയുടെ നാല് ചിത്രങ്ങള്‍

പ്രേമം എന്ന ചിത്രത്തില്‍ ചെറിയൊരു കഥാപാത്രമായി വന്ന അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നിവിന്‍ നായകനായി എത്തുന്നു. പുതുമുഖ സംവിധായകന്‍ എന്നുള്ളതുകൊണ്ട് തന്നെ ചിത്രത്തില്‍ പുതുമ പ്രതീക്ഷിക്കാം


പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്ന നിവിന്‍ പോളിയുടെ നാല് ചിത്രങ്ങള്‍

ഇതുവരെ കൊമേര്‍ഷ്യല്‍ ചിത്രങ്ങള്‍ മാത്രം പരീക്ഷിച്ച നിവിന്റെ വ്യത്യസ്തമായ ചിത്രമായിരിക്കും സിദ്ധാര്‍ത്ഥ് ശിവയുടെ ചിത്രമെന്നതാണ് ഇതില്‍ പ്രതീക്ഷ


English summary
Four upcoming films of Nivin Pauly
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam