twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പളളിക്കല്‍ നാരായണനായി മമ്മൂട്ടി വിസ്മയിപ്പിച്ച ചിത്രം! പത്തേമാരി പുറത്തിറങ്ങി നാല് വര്‍ഷം

    By Midhun Raj
    |

    പള്ളിക്കല്‍ നാരായണനായി മമ്മൂട്ടി പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച ചിത്രമായിരുന്നു പത്തേമാരി. സലീം അഹമ്മദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ മമ്മൂക്കയുടെ പ്രകടനം കൊണ്ടായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. കേരളത്തിന്റെ സാമൂഹിക, സമ്പദ് ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ ആദ്യകാല ജീവിതങ്ങളെ അവതരിപ്പിച്ച പത്തേമാരി, ഗള്‍ഫ് നാടുകളില്‍ ഏറ്റവുമധികം ആവേശമായ മലയാളം സിനിമകളിലൊന്നായിരുന്നു.

    pathemari

    മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസിലും സിനിമ കൂടുതല്‍ ദിവസം ഓടിയിരുന്നു. പത്തേമാരി പുറത്തിറങ്ങി ഇന്നേക്ക് നാല് വര്‍ഷം തികയുകയാണ്. 2015 ഒക്ടോബര്‍ ഒമ്പതിനാണ് സിനിമ റിലീസ് ചെയ്തിരുന്നത്. മമ്മൂട്ടിക്കൊപ്പം ശ്രീനിവാസന്‍, സിദ്ധിഖ്, സലിം കുമാര്‍, ഷഹീന്‍ സിദ്ധിഖ്, ജുവല്‍ മേരി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു പത്തേമാരി.

    ബോക്‌സോഫീസില്‍ തരംഗമാകാന്‍ മാമാങ്കം! കേരളത്തില്‍ ചരിത്ര റിലീസിങ്ങിനൊരുങ്ങി സിനിമബോക്‌സോഫീസില്‍ തരംഗമാകാന്‍ മാമാങ്കം! കേരളത്തില്‍ ചരിത്ര റിലീസിങ്ങിനൊരുങ്ങി സിനിമ

    സലീം അഹമ്മദ് തന്നെ തിരക്കഥയെഴുതിയ സിനിമയ്ക്ക് ബിജിബാലായിരുന്നു സംഗീതം നിര്‍വ്വഹിച്ചത്. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് വിജയ് ശങ്കറായിരുന്നു എഡിറ്റിങ് ചെയ്തത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ദേശീയ തലത്തിലും നേട്ടമുണ്ടാക്കിയിരുന്നു. 2015 ലെ മികച്ച മലയാള ചിത്രത്തിനുളള ദേശീയ പുരസ്‌കാരം ലഭിച്ചത് സലീം അഹമ്മദ് ചിത്രത്തിനായിരുന്നു.

    ബജറ്റ് നല്‍കിയാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ഓസ്‌കര്‍ വരെ നേടും! തുറന്നുപറഞ്ഞ് സുധി കോപ്പബജറ്റ് നല്‍കിയാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ഓസ്‌കര്‍ വരെ നേടും! തുറന്നുപറഞ്ഞ് സുധി കോപ്പ

    English summary
    Four Years Of Mammootty's Pathemari Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X