ജി ഫോര്‍ ഗോള്‍ഡ് മാറ്റിവച്ചു; മിസ്റ്റര്‍ ഫ്രോഡ് തുടങ്ങുന്നു

By Lakshmi

പുതുവര്‍ഷത്തില്‍ മോഹന്‍ലാല്‍ ആദ്യം ചെയ്യാന്‍ പോകുന്ന ചിത്രം സംവിധായകന്‍ രഞ്ജിത്തിന്റെ ജി ഫോര്‍ ഗോള്‍ഡ് ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രഞ്ജിത്തും ലാലും വീണ്ടും ഒന്നിയ്ക്കുന്നുവെന്ന് കേട്ടപ്പോള്‍ ആരാധകര്‍ വളരെ ഉയരത്തില്‍ പലതും പ്രതീക്ഷിയ്ക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് രഞ്ജിത്ത് ചിത്രം മാറ്റിവച്ചിരിക്കുകയാണ് എന്നാണ്.

ദൃശ്യത്തിന്റെ വിജയത്തോടെ 2014ലെ പ്രൊജക്ടുകളില്‍ ലാല്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ മാറ്റങ്ങള്‍ നടപ്പാക്കുകയും രഞ്ജിത്ത് ചിത്രത്തിന് പകരം ആദ്യം ബി ഉണ്ണികൃഷ്ണന്റെ മിസ്റ്റര്‍ ഫ്രാഡ് തുടങ്ങാന്‍ തീരുമാനിയ്ക്കുകയും ചെയ്തിരിക്കുകയാണ്. ജി ഫോര്‍ ഗോള്‍ഡിനായി മാറ്റിവച്ചിരുന്ന ഡേറ്റുകള്‍ മിസ്റ്റര്‍ ഫ്രോഡിന് നല്‍കിയിരിക്കുകയാണത്രേ.

Mohanlal

ജനുവരി 17ന് മിസ്റ്റര്‍ ഫ്രോഡിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. വിഷുച്ചിത്രമായിട്ടാണ് ഫ്രോഡ് ഒരുങ്ങുന്നത്. നേരത്തേ 2014 മധ്യത്തോടെ ഈ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങാനായിരുന്നു ധാരണ. ഇതിനിടെ വര്‍ഷാദ്യത്തില്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു ജി ഫോര്‍ ഗോള്‍ഡ് മാറ്റിവച്ചു. ഇതോടെ ഈ ഡേറ്റുകള്‍ മിസ്റ്റര്‍ ഫ്രോഡിനായി ഉപയോഗിക്കാന്‍ ലാല്‍ ഉണ്ണികൃഷ്ണനോട് ആവശ്യപ്പെടുകയായിരുന്നുവത്രേ.

ഈ നീക്കം തീര്‍ത്തും അപ്രതീക്ഷിതമായതുകൊണ്ടുതന്നെ മിസ്റ്റര്‍ ഫ്രോഡിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ രാവും പകലുമെന്നല്ലാതെ തകൃതിയായി പുരോഗമിക്കുകയാണ്. മിസ്റ്റര്‍ ഫ്രോഡിന്റെ തിരക്കഥയെല്ലാം നേരത്തേ പൂര്‍ത്തിയായിരുന്നു. മറ്റു താരങ്ങളെ നിര്‍ണയിക്കല്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.

വളരെ നേരത്തേ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണെങ്കിലും മിസ്റ്റര്‍ ഫ്രോഡിന്റെ കഥയെന്താണുന്നുള്ള വിവരം അണിയറക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തില്‍ മോഹന്‍ലാല്‍ അല്‍പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നതുമാത്രമാണ് ലഭ്യമായ വിവരം. ലോക്പാലിന് ശേഷം മോഹന്‍ലാല്‍ ചെയ്യുന്ന കള്ളന്‍ വേഷമായിരിക്കും ഇതെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ദി ഫസ്റ്റ് എമംഗ് ദി ഈക്വല്‍സ് എന്നാണ് മിസ്റ്റര്‍ ഫ്രോഡിന്റെ ടാഗ് ലൈന്‍. മാടമ്പി, ഗ്രാന്റ് മാസ്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രമാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X