twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാലം മാറി, ഞാനും നീയും മാറി... ഓണം ഫ്രീക്ക് ഡാ...; കേള്‍ക്കൂ

    By Sanviya
    |

    കാലം മാറി. മലയാളികളുടെ സംസ്‌കാരത്തിന് അനുസരിച്ച് ഓണാഘോഷവും മാറി. എല്ലാം ഇപ്പോള്‍ ഫ്രീക്കാണ്. ഈ ആശയത്തെ ആസ്പദമാക്കിയാണ് ഫ്രീക്ക് ഡാ എന്ന് മ്യൂസിക് ആല്‍ബം എത്തുന്നത്. തിരുവനന്തപുരത്തെ ഒരു കൂട്ടം കലാകാരന്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ടീം തലസ്ഥാനം മ്യൂസിക് ബാന്‍ഡിന്റെ ആദ്യ സംഗീത സംരംഭമായ ഫ്രീക്ക് ഓണം മ്യൂസിക് ആല്‍ബത്തിന്റെ ഓഡിയോ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു.

    ഓണപ്പാട്ടുകളുടെ ചരിത്രത്തില്‍ ആദ്യമായി ഫ്രീക്കന്‍മാര്‍ക്കായി ഒരു മ്യൂസിക് ആല്‍ബം എന്ന ആശയം മുന്‍നിര്‍ത്തിയാണ് ടീം തലസ്ഥാനം ഫ്രീക്ക് ഓണം പുറത്തിറക്കിയിരിക്കുന്നത്. ഓണം ആഘോഷിക്കാന്‍ ഒരുങ്ങുന്ന ഓരോ മലയാളിയുടെയും മുന്നില്‍ വര്‍ത്തമാനകാല കേരളത്തിന്റെ പരിച്ഛേദം തുറന്നുകാട്ടാനാണ് ഫ്രീക്ക് ഓണത്തിലൂടെ അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

     freak-onam

    മാധ്യമപ്രവര്‍ത്തകനായ പ്രജോദ് കടയ്ക്കല്‍ രചിച്ച ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായ ജയന്‍ പിഷാരടിയാണ്. സജി സുരനും ജയന്‍ പിഷാരടിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

    ടീം തലസ്ഥാനത്തിന്റെ ബാനറില്‍ ജിനോ ജോസഫ്, മനു മാധവന്‍, ജയേഷ് എല്‍ ആര്‍, റിയാസ് ഹക്കിം, വിപിന്‍ മക്കേല്‍, ദില്‍ജിത്ത്, പട്ടം സനിത്, ഡോ. അരുണന്‍ രാമവാര്യര്‍, സ്വാതി സി നായര്‍ എന്നിവരും ഫ്രീക്ക് ഓണത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആല്‍ബത്തിന്റെ ഔദ്യോഗികമായ ഓഡിയോ പ്രകാശനം ആഗസ്റ്റ് 28നു തിരുവനന്തപുരം കനകക്കുന്ന് പ്രവേശന കവാടത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ആര്‍.എസ് വിമല്‍ മുത്തേ പൊന്നേ ഫെയിം അരിസ്‌റ്റോ സുരേഷിനു സിഡി നല്‍കി പ്രകാശനം ചെയ്യും. പാട്ടൊന്ന് കേള്‍ക്കാം

    English summary
    Freak Onam is a trendy musical treat by Team Thalasthanam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X