»   » ഈ സംഭവത്തെ പറ്റി ഞാന്‍ മിണ്ടാതിരിക്കില്ല; മഞ്ജു വാര്യര്‍ പറയുന്നു

ഈ സംഭവത്തെ പറ്റി ഞാന്‍ മിണ്ടാതിരിക്കില്ല; മഞ്ജു വാര്യര്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

ലൈംഗിക പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന മാനസിക പീഡനങ്ങളില്‍ നിന്നും പിരിമുറക്കങ്ങളില്‍ നിന്നും അവരെ രക്ഷിച്ച്, സാധാരണ ജീവിതം നയിക്കുന്നതിന് സഹായിക്കാന്‍ സമൂഹത്തിന് കഴിയും. ഇതിന്റെ ഭാഗമായി സമൂഹത്തെ ബോധവത്കരിക്കുന്നത് ലക്ഷ്യമിട്ട് ബോധിനി മെട്രോപോളിസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവൃത്തിക്കുന്ന സന്നദ്ധ സംഘടന നിര്‍മിച്ച 'ഫ്രീഡം ഫ്രം ഫിയര്‍' എന്ന ഹ്രസ്വ ചിത്രം റിലീസ് ചെയ്തു.

മഞ്ജു വാര്യരാണ് കഥ അവതരിപ്പിയ്ക്കുന്നത്. ബോധിനിയ്ക്ക് വേണ്ടി പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഫ്രീഡം ഫ്രം ഫിയര്‍. വിദ്യാര്‍ത്ഥിയായിരിക്കെ ലൈംഗിക പീഡനത്തിന് ഇരയായ അജിത എന്ന ബാങ്ക് ഉദ്യോഗസ്ഥയുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. ലൈംഗിക പീഡനത്തെക്കാള്‍ വലുതാണ് അതിന് ശേഷമുള്ള സ്വയം കുറ്റപ്പെടുത്തലുകളും, സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളുമെന്ന് ചിത്രം പറയുന്നു.

bodhini

മാനസികമായുള്ള ഇത്തരം പിരിമുറുക്കങ്ങളില്‍ നിന്ന് അവളെ രക്ഷിക്കാന്‍ സമൂഹത്തിന് മാത്രമേ സാധിക്കുകയുള്ളൂ. ഇത്തരം പെണ്‍കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടത് നമ്മുടെ ഓരോരുത്തുരുടേയും ഉത്തരവാദിത്വമാണെന്ന് ഈ ഹ്രസ്വ ചിത്രം ഓര്‍മിപ്പിയ്ക്കുന്നു. ഇരകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറാന്‍ ഫ്രീഡം ഫ്രം ഫിയര്‍ സഹായിക്കും എന്നാണ് ബോധിനി പറയുന്നത്.

ഓണ്‍ലൈന്‍ പ്രിഡേറ്റേഴ്‌സ് എന്ന ഹ്രസ്വ ചിത്രമാണ് ബോധിനിയ്ക്ക് വേണ്ടി ശ്യാമപ്രസാദ് ഏറ്റവും ആദ്യം സംവിധാനം ചെയ്തത്. നവമാധ്യമങ്ങളിലൂടെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചായിരുന്നു ചിത്രം. വിദ്യാര്‍ത്ഥികളില്‍ വര്‍ധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗത്തിനെതിരെയായിരുന്നു റോഡ് ട്രിപ് ടു ഹെല്‍ എന്ന രണ്ടാമത്തെ ചിത്രം.

English summary
Rape is one of the most henious crime against women. However, due to social stigma and taboo, the victims of this crime are forced to suffer even more pain. In a society that is judgmental, the victims are forced to relive their pain over and over again but are even blamed for what they had to go through.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam