ഒടിയന് വേണ്ടി മോഹന്‍ലാലിന് 15 കിലോ കുറയ്ക്കണം, ഫ്രഞ്ച് വിദഗ്ധന്മാരുടെ ഭീകര പരിശീലനം ഇങ്ങനെ!!!

Recommended Video

ഭാരം കുറക്കണം, ഫ്രഞ്ച് വിദഗ്ധരുടെ കീഴില്‍ ലാലേട്ടൻ കഠിനപരിശീലനത്തില്‍ | filmibeat Malayalam

മോഹന്‍ലാലിന്റെ ബിഗ് റിലീസ് സിനിമയായ വില്ലന്‍ എന്ന സിനിമയ്ക്ക് പ്രതീക്ഷിച്ച റിവ്യൂ തരാന്‍ കഴിഞ്ഞിരുന്നെങ്കിലും അടുത്ത് വരാനിരിക്കുന്ന സിനിമ അതിനെ മറികടക്കും എന്ന വിശ്വാസത്തിലാണ് ആരാധകര്‍. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

ഒടിയന്‍ താല്‍കാലികമായി ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വേണ്ടി 15 കിലോ എങ്കിലും ശരീര ഭാരം കുറയ്‌ക്കേണ്ടി വരും. അടുത്ത ഷെഡ്യൂളില്‍ മുപ്പത് വയസുകാരന്റെ ലുക്കിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഇപ്പോള്‍ താരത്തിന്റെ ശരീരഭാരം നിയന്ത്രണത്തിന് സഹായിക്കുന്നതിനായി ഫ്രാന്‍സില്‍ നിന്നും ഒരു ടീം എത്തിയിരിക്കുകയാണ്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

15 കിലോ കുറയ്ക്കണം

15 കിലോ കുറയ്ക്കണം

ഒടിയനില്‍ അഭിനയിക്കുന്നതിന് വേണ്ടി മോഹന്‍ലാലിന് 15 കിലോ ശരീരഭാരമാണ് കുറയ്‌ക്കേണ്ടത്. നിലവില്‍ സിനിമയുടെ ചിത്രീകരണം അവസാനിപ്പിച്ച് താരത്തിന്റെ ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

ഫ്രഞ്ച് വിദഗ്ധര്‍

ഫ്രഞ്ച് വിദഗ്ധര്‍

അടുത്ത ഷെഡ്യൂള്‍ ഫെബ്രുവരിയിലാണ് ആരംഭിക്കുന്നത്. അതിനുള്ളില്‍ മോഹന്‍ലാലിന്റെ ശരീരഭാരം നിയന്ത്രിക്കുന്നതിനായി ഫ്രാന്‍സില്‍ നിന്നും 25 വിദ്ഗധന്മാര്‍ എത്തിയിരിക്കുകയാണ്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യും പുറത്ത് വിട്ടത്.

പരിശീലനം ഇങ്ങനെ

പരിശീലനം ഇങ്ങനെ

വലിയ പരിശീലകരുടെ സഹായത്തോടെയായിരിക്കും മോഹന്‍ലാലിന് പരിശീലനം നടക്കുന്നത്. അതിന് വേണ്ടി ഫ്രാന്‍സില്‍ നിന്നും യോഗ, ഉഴിച്ചില്‍, ത്വക്‌രോഗ വിദഗ്ധന്‍ എന്നിങ്ങനെയുള്ളവരാണ് എത്തിയിരിക്കുന്നത്.

ക്ലൈമാക്‌സ്

ക്ലൈമാക്‌സ്

ഒക്ടോബര്‍ 6 മുതല്‍ ഒരു മാസം നീണ്ട് നില്‍ക്കുന്ന ക്ലൈമാക്‌സ് രംഗങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നത്. പാലക്കാടും പരിസരങ്ങളിലുമായി നടന്ന ചിത്രീകരണം കൂടുതലും രാത്രികാലങ്ങളിലായിരുന്നു. ഷൂട്ടിങ്ങിന്റെ ചിത്രങ്ങളും വീഡിയോയും വി എ ശ്രീകുമാര്‍ മേനോന്‍ തന്നെ പുറത്ത് വിട്ടിരുന്നു.

പീറ്റര്‍ ഹെയിനിന്റെ ആക്ഷന്‍

പീറ്റര്‍ ഹെയിനിന്റെ ആക്ഷന്‍

പുലിമുരുകന് ശേഷം പീറ്റര്‍ ഹെയിന്‍ തന്നെയാണ് ഒടിയന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ക്ലൈമാക്‌സിലും പീറ്റര്‍ ഹെയിന്‍ ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങളുണ്ട്. മറ്റുള്ള സിനിമകള്‍ മാറ്റിവെച്ചാണ് ഒടിയന് വേണ്ടി പീറ്റര്‍ ഹെയിന്‍ എത്തിയിരുന്നത്.

 ഒടിയന്‍

ഒടിയന്‍

മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമയുമായിട്ടാണ് വി എ ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും വരുന്നത്. ഫാന്റസി സിനിമയായിട്ടാണ് ഒടിയൻ നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X