അഭിനന്ദനവുമായി നിവിന്‍, സണ്ണി വെയിനിന്റെ ഫ്രഞ്ചു വിപ്ലവം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍!!
യുവനടന്‍ സണ്ണി വെയിനിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. സണ്ണി വെയിനാണ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആരാധകരുമായി പങ്കു വെച്ചത്. നിവിന്‍ പോളി ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. സണ്ണി വെയിനിനും സംഘത്തിനും നിവിന്‍ പോളി അഭിനന്ദനങ്ങളും അറിയിച്ചു.
ചിത്രത്തില്‍ സണ്ണി വെയിന്‍ ഒരു പാചകക്കാരന്റെ വേഷത്തിലാണ് എത്തുന്നത്. 90കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം നവാഗനായ മജീദാണ് സംവിധാനം ചെയ്യുന്നത്. ഒരു ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സണ്ണി വെയിന്‍, സത്യന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സണ്ണി വെയിനും കൂട്ടുകാരുടെയും ഒരു കോമിക് ചിത്രമായിരിക്കും ഇതെന്നുമാണ് അറിയുന്നത്.

ലിജോ ജോസ് പെല്ലിശേരിയുടെ ഈ മാ യൗ എന്ന ചിത്രത്തിലെ ആര്യയാണ് ചിത്രത്തിലെ നായിക. മീര എന്ന ഗ്രാമീണ വേഷക്കാരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ആര്യ അഭിനയിക്കുന്നത്. ചെമ്പന്‍ ജോസ്, ലാല്‍, ഉണ്ണിമായ, ശശി കലിംഗ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എറണാകുളത്തും ആലുവായിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്. അബ്ബാ ക്രിയേഷന്‍സിന്റെ ബാനറില്‍, ഷജീര്‍, കെജെ ജാഫര്‍ കെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പാപ്പിനുവാണ് ഛായാഗ്രാഹണം. പോക്കിരി സൈമണ്‍ എന്ന ചിത്രത്തിന് ശേഷമാണ് സണ്ണി വെയിന്‍ ഫ്രഞ്ചു വിപ്ലവത്തില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications











