മാഷേ ഫ്രഞ്ച് വിപ്ലവത്തില്‍ സണ്ണി വെയ്‍ൻ ആരാ? ഉത്തരം അറിയണോ...!! രസകരമായ ഈ പ്രമോ കാണൂ
ഫ്രഞ്ച് വിപ്ലവത്തെ കുറിച്ചുള്ള ക്ലാസ് റൂമാണ് പ്രമോയിൽ കാണിക്കുന്നത്.
സണ്ണി വെയ്ൻ കേന്ദ്രകഥാപാത്രത്തെ ഇവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. ചിത്രത്തിന്റെ രസകരമായ പ്രമോ പുറത്ത്. ഒക്ടോബർ 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. വളരെ രസകരമായ രീതിയാലാണ് പ്രമോ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ക്ലാസ് മുറിയുടെ പശ്ചാത്തലത്തിലാണ് പ്രെമോ അവതരിപ്പിച്ചിരിക്കുന്നത്.

ഫ്രഞ്ച് വിപ്ലവത്തെ കുറിച്ചുള്ള ക്ലാസ് റൂമാണ് പ്രമോയിൽ കാണിക്കുന്നത്. എന്താണ് ഫ്രഞ്ച് വിപ്ലവം എന്ന് കുട്ടികൾക്ക് ക്ലാസെടുക്കുന്ന മാഷിനോട് ഒരു വിരുതൻ ആ ചോദ്യം ചോദിക്കുന്നു. ഫ്രഞ്ച് വിപ്ലവത്തിൽ ആരാണ് സണ്ണിവെയ്ൻ എന്ന്. ഉടൻ തന്നെ സാധാരണ ക്ലാസ് മുറികളിലെ പോലെ കുട്ടിയെ ശകരിച്ചു കൊണ്ട് 26 ന് തിയേറ്ററിൽ പോയി കണണമെന്നും കണ്ടാൽ മാത്രമേ അത് മനസ്സിലാകുള്ളുവെന്നും അധ്യാപകൻ ശകാരാഭാഷയിൽ മറുപടി നൽകുന്നുണ്ട്. ഇത്തരത്തിലുളള വ്യത്യസ്തമായ ഒരു മൂവി പ്രമോ ഇതുവരെ ഉണ്ടായിട്ടില്ല. സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ് വീഡിയോ.
ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. റിസോട്ട് പാചക്കാരനായ സത്യനെയാണ് സണ്ണിവെയിൻ അവതരിപ്പിക്കുന്നത്. 80 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അതിനാൽ തന്നെ അന്നത്തെ രാഷ്ട്രീയ, സമൂഹിക, സംസ്കാരിക വിഷയങ്ങളൊക്കെ ചിത്രത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മയൗ ഫെയിം ആര്യയാണ് ചിത്രത്തിലെ നായിക. ലാൽ , ചെമ്പൻ വിനോദ്, , കലിംഗ ശശി, വിഷ്ണു. ഉണ്ണിമായ, കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ


Click it and Unblock the Notifications











