പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം!! സണ്ണിവെയ്‌ന്റെ ‘ഫ്രഞ്ച് വിപ്ലവം’ സെപ്റ്റംബര്‍ ഏഴിന് എത്തും....
. 1966 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നത്
ആട് 2 വിനു ശേഷം സണ്ണിവെയ്ന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവം. ചിത്രത്തിന്റെ റിലീസിങ്ങ് തീയതി പുറത്തു വിട്ടു. സെപ്റ്റംബർ 7 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. നവാഗത സംവിധായകൻ മജുവാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പചകക്കാരാന്റെ വേഷത്തിലാണ് സണ്ണി വെയ്ൻ എത്തുന്നത്. 1966 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സണ്ണിയെ കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഫ്രഞ്ച് വിപ്ലവത്തില്‍ ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യനെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. 1966 കാലഘട്ടത്തിൽ നടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളും അത് ഈ ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന പ്രശ്നങ്ങളും മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ലിജോ ജോസ് പെല്ലിശേരി ചിത്രമായ ഈ മയൗ വിലെ നായിക ആര്യയാണ് ഫ്രഞ്ച് വിപ്ലവത്തില്‍ നായികയായെത്തുന്നത്.
മീര എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. ലാല്‍ , ചെമ്പന്‍ വിനോദ്, കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ മുഖ്യ വേഷത്തിൽ തന്നെ എത്തുന്നുണ്ട്‍. ഛായാഗ്രാഹണം പാപ്പിനുവാണ് .അബ്ബാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍.കെ.ജെ, ജാഫര്‍ കെ .എ എന്നിവര്‍ ചേര്‍ന്നാണ് ഫ്രഞ്ച് വിപ്ലവം നിര്‍മ്മിക്കുന്നത്


Click it and Unblock the Notifications











