ആട് 2വിന് ശേഷം ജയസൂര്യയുടെ മരണമാസ് ഐറ്റം! തൃശ്ശൂര്‍ പൂരം പ്രഖ്യാപിച്ച് ഫ്രൈഡേ ഫിലിം ഹൗസ്
Recommended Video
മലയാള സിനിമാ പ്രേമികള്‍ക്കായി ശ്രദ്ധേയ സിനിമകള്‍ സമ്മാനിച്ചിട്ടുളള പ്രൊഡക്ഷന്‍ ബാനറാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഫ്രൈഡേ എന്ന സിനിമയിലൂടെ തുടങ്ങിയ ബാനറിന്റെതായി ഹിറ്റ് ചിത്രങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ പുറത്തിറങ്ങിയിരുന്നു. ജയസൂര്യ നായകനായ ആട് 2 എന്ന സിനിമയാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെതായി വലിയ വിജയമായിരുന്നത്.
ആദ്യ ഭാഗം പരാജയപ്പെട്ടെങ്കിലും ആടിന്റെ രണ്ടാം ഭാഗം പ്രേക്ഷകര്‍ ഒന്നടങ്കം തിയ്യേറ്ററുകളില്‍ ഏറ്റെടുക്കുകയായിരുന്നു. ആടിന്റെ രണ്ട് ഭാഗങ്ങള്‍ ഉള്‍പ്പെടെ ഫ്രൈഡേ ഫിലിംസ് നിര്‍മ്മിച്ച ഫിലിപ്പ്‌സ് ആന്‍ഡ് മങ്കിപ്പെന്‍ എന്ന ചിത്രത്തിലൂം ജയസൂര്യ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഈ കൂട്ടുകെട്ടില്‍ വീണ്ടുമൊരു സിനിമ വരികയാണ്. തൃശ്ശൂര്‍ പൂരത്തിനിടെയായിരുന്നു അണിയറക്കാര്‍ സിനിമ പ്രഖ്യാപിച്ചത്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ സിനിമ
പൂരം നടക്കുന്ന നഗരിയില്‍ വെച്ചായിരുന്നു പുതിയ സിനിമയുടെ പ്രഖ്യാപനവുമായി ഫ്രൈഡേ ഫിലിം ഹൗസ് സാരഥി വിജയ് ബാബു എത്തിയിരുന്നത്. ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് തൃശ്ശൂര്‍ പൂരം എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചടങ്ങാണ് പൂരത്തിനിടയില്‍ നടത്തിയിരിക്കുന്നത്.

നായകനായി ജയസൂര്യ
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന സിനിമ രാജേഷ് മോഹനാണ് സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകന്‍ രതീഷ് വേഗ തൃശ്ശൂര്‍ പൂരത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. തൃശ്ശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും തൃശ്ശൂര്‍ പൂരമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

എറ്റവും മികച്ച ഇടം പൂരനഗരിയാണെന്ന വിശ്വാസം
തൃശ്ശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തിലുളള ചിത്രത്തിന്റെ ലോഞ്ചിന് എറ്റവും മികച്ച ഇടം പൂരനഗരിയാണെന്ന വിശ്വാസത്തിലാണ് ഇതുപോലൊരു സര്‍പ്രൈസ് ലോഞ്ച് എന്ന് നിര്‍മ്മാതാവും നടനുമായ വിജയ് ബാബു എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിജയ് ബാബുവിനൊപ്പം രതീഷ് വേഗ, തരികിട സാബു തുടങ്ങിയവരും ചടങ്ങിന് എത്തിയിരുന്നു.

ജയസൂര്യയും പങ്കുവെച്ചു
അതേസമയം തന്നെ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ജയസൂര്യ തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. രതീഷ് വേഗ തന്നെയാണ് തൃശ്ശൂര്‍ പൂരത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പ്രകാശ് വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ദീപു ജോസഫ് എഡിറ്റിങ്ങ് ചെയ്യുന്നു. ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രം ഒക്ടോബറില്‍ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആട് 2വിന്റെ വന്‍വിജയത്തിന് ശേഷമാണ്
ആട് 2വിന്റെ വന്‍വിജയത്തിന് ശേഷമാണ് ജയസൂര്യയും ഫ്രൈഡ ഫിലിം ഹൗസും വീണ്ടും ഒന്നിക്കുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ സിനിമയായി മാറിയിരുന്നു ആട് 2. ആട് 2വിനു ശേഷം വന്ന ഫ്രൈഡേ ഫിലിം ഹൗസിന്റെ ജൂണ്‍ എന്ന ചിത്രവും തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയിരുന്നു. രജിഷ വിജയന്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ച സിനിമ ഒരു ഫീല്‍ഗുഡ് ചിത്രമെന്ന നിലയിലായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്.
വീഡിയോ കാണൂ


Click it and Unblock the Notifications











