ആര്യയുടെ സഹായത്തിന് പൂജയെത്തുന്നു
അവസാനം ബാലയ്‌ക്ക് നായികയെ കിട്ടിയെന്ന് തോന്നുന്നു. 'പന്തയക്കോഴി'യിലൂടെ മലയാള സിനിമയിലെത്തിയ പൂജയെയാണ് 'നാന്‍ കടവുളി'ന്റെ പുതിയ നായികയായി സംവിധായകന്‍ ബാല കണ്ടെത്തിയതെന്നാണ് വാര്‍ത്ത.
ചിത്രത്തിലെ നായകനായ ആര്യയും പൂജയും ഉറ്റ സുഹൃത്തുക്കളാണത്രേ. അതിനാല്‍ 'നാന്‍ കടവുള്‍' പാതിവഴി വച്ച് മുടങ്ങികിടക്കുന്ന അവസ്ഥയാണെന്നറിഞ്ഞ് പൂജ കൂട്ടുകാരന്റെ രക്ഷയ്‌ക്കെത്തിയതാണെന്നാണ് അറിയുന്നത്.
അതേ സമയം ചിത്രത്തിലെ മുന്‍ നായികയായ കാര്‍ത്തിക താന്‍ തന്നെയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നതെന്ന അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. എന്നാല്‍ പൂജയെ ചിത്രത്തിലെ നായികയാക്കുന്നതിനെ കുറിച്ച് ബാല ഗൗരവമായി ആലോചിക്കുകയാണെന്ന് സിനിമാവൃത്തങ്ങള്‍ പറയുന്നു.
കഴിവും സൗന്ദര്യവുമുളള നടിയാണ് പൂജയെന്നാണ് ബാലയുടെ അഭിപ്രായമെന്നറിയുന്നു. എന്നാല്‍ പുതിയ നായിക എത്രകാലം ചിത്രത്തില്‍ തുടരുമെന്ന് കണ്ടറിയണമെന്നാണ് പിന്നാമ്പുറ സംസാരം.


Click it and Unblock the Notifications