»   » കലാഭവന്‍ മണി കടുത്ത നിരാശയിലായിരുന്നു, സിനിമ വിട്ട് വേറെ ജോലി നോക്കണമെന്നും പറഞ്ഞിരുന്നു

കലാഭവന്‍ മണി കടുത്ത നിരാശയിലായിരുന്നു, സിനിമ വിട്ട് വേറെ ജോലി നോക്കണമെന്നും പറഞ്ഞിരുന്നു

By: Sanviya
Subscribe to Filmibeat Malayalam


മണി കുറെ നാളായി കടുത്ത നിരാശയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍. കരള്‍ രോഗമായിരുന്നു മണിയെ നിരാശനാക്കാന്‍ കാരണമെന്നും സുഹൃത്തുക്കള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വെളിപ്പെടുത്തി. മണിയുടെ മരണം മാനസിക സമ്മര്‍ദ്ദമാണോ എന്ന് അന്വേഷണവും ഇപ്പോള്‍ നടന്ന് വരികയാണ്.

മണി മറ്റ് ജോലി അന്വേഷിക്കണമെന്ന് പറഞ്ഞതായും സുഹൃത്തുക്കള്‍ പറഞ്ഞു. അരുണ്‍, വിപിന്‍, മുരുകന്‍ തുടങ്ങിയ മണിയുടെ അടുത്ത സുഹൃത്തുക്കളാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്.

kalabhavan-mani-07

മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് മേക്കപ്പ് മാന്‍ ജയറാം പറഞ്ഞത്. എന്ത് കാര്യവും ധൈര്യത്തോടെ നേരിടാനുള്ള മനകരുത്ത് മണിക്കുണ്ട്. അതിനാല്‍ മണി ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണെന്ന് ജയറാം പറഞ്ഞു.

എന്നാല്‍ ഇടുക്കിയിലുള്ള ഒരു വനിതാ ഡോക്ടറുമായുള്ള മണിയുടെ സൌഹൃദം വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. അതിനാലാണ് മണി വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ കാരണമെന്നും സുഹൃത്തുക്കള്‍ പറയുന്നുണ്ട്.

English summary
Friends says about Mani's depression.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam