»   » കെട്ടിപ്പിടിച്ചും കഥ പറഞ്ഞും ചങ്ക്‌സ്.. നിറപുഞ്ചിരിയോടെ കാവ്യയും മീനൂട്ടിയും!

കെട്ടിപ്പിടിച്ചും കഥ പറഞ്ഞും ചങ്ക്‌സ്.. നിറപുഞ്ചിരിയോടെ കാവ്യയും മീനൂട്ടിയും!

Posted By: Nihara
Subscribe to Filmibeat Malayalam

രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജനപ്രിയ നായകന്‍ ദിലീപ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. താരത്തിന് ജാമ്യം ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ ആരാധകരും കുടുംബാഗങ്ങളും ഏറെ സന്തോഷത്തിലായിരുന്നു. പടക്കംപൊട്ടിച്ചും ലഡു വിതരണം ചെയ്തുമാണ് ആരാധകര്‍ സന്തോഷം പങ്കുവെച്ചത്. ദിലീപ് വരുന്നുവെന്നറിഞ്ഞപ്പോള്‍ കുടുംബാംഗങ്ങളും ആകെ സന്തോഷത്തിലായിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് കുടുംബാംഗങ്ങളുടെ മുഖത്ത് ഇത്രയധികം സന്തോഷം കാണുന്നതെന്ന് കുടുംബത്തിലെ മുതിര്‍ന്ന അംഗം പ്രതികരിച്ചിരുന്നു.

പരിപാടികള്‍ റദ്ദാക്കി മഞ്ജു വാര്യര്‍ പെട്ടെന്ന് മടങ്ങിയതിന് പിന്നിലെ കാരണം? ഇനി അവനൊപ്പമോ?

സന്തോഷക്കണ്ണീരുമായി കാവ്യയും മീനാക്ഷിയും.. പത്മസരോവരത്തില്‍ ആഘോഷം!

ദിലീപ് ഇനി കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം നില്‍ക്കട്ടെ, അമിതാവേശം അരുത്! മുന്നറിയിപ്പുമായി ഫാന്‍സ്

വീട്ടിലെത്തിയ ദിലീപിനെ സന്ദര്‍ശിക്കാന്‍ ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉല്‍പ്പടെ വന്‍ജനാവലി കാത്തുനിന്നിരുന്നു. സിദ്ദിഖ്, നാദിര്‍ഷ, അരുണ്‍ ഗോപി, ഹരിശ്രീ അശോകന്‍, ഷാജോണ്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരെത്തിയിരുന്നു.

വീട്ടിലെത്തിയ ദീലിപിനെയും കാത്ത്

85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം വീട്ടിലേക്കെത്തിയ ദിലീപിനെ കാത്ത് ആരാധകരും സുഹൃത്തുക്കളുമുള്‍പ്പടെ നിരവധി പേരാണ് കാത്തുനിന്നിരുന്നത്. തന്നെ കാണാനെത്തിയ ആരാധകര്‍ക്ക് കൈകൊടുത്തും വിശേഷം പറഞ്ഞുമാണ് താരം അകത്തേക്ക് കയറിയത്.

സന്തോഷത്തോടെ കാവ്യയും മീനൂട്ടിയും

വീട്ടിലെത്തിയ ദിലീപിന് മുന്നില്‍ സന്തോഷത്തോടെ കാവ്യയും മീനാക്ഷിയുമുള്‍പ്പടെ കുടുംബാംഗങ്ങള്‍ എല്ലാവരുമുണ്ടായിരുന്നു. സന്തോഷത്തോടെ ചിരിച്ച മുഖവുമായാണ് മീനാക്ഷിയും കാവ്യയും ദിലീപിനെ വരവേറ്റത്.

സുഹൃത്തുക്കളും കാണാനെത്തി

ദിലീപിന്റെ ഉറ്റ തോഴനായ നാദിര്‍ഷ താരത്തെ കാണാനെത്തിയിരുന്നു. കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സിദ്ദിഖും സന്ദര്‍ശിച്ചു

ജാമ്യം ലഭിച്ച് വീട്ടിലെത്തിയ ദിലീപിനെ സന്ദര്‍ശിക്കാന്‍ നടന്‍ സിദ്ദിഖും എത്തിയിരുന്നു. നേരത്തെ ജയിലിലെത്തിയും സിദ്ദിഖ് താരത്തെ സന്ദര്‍ശിച്ചിരുന്നു. ചോദ്യം ചെയ്യാനായി പോലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തിയപ്പോഴും സിദ്ദിഖ് താരത്തെ അന്വേഷിച്ച് ചെന്നിരുന്നു.

സന്തോഷത്തോടെ മീനാക്ഷി

കാവ്യാ മാധവനും മീനാക്ഷിയും ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. അനാവശ്യമായ വികാരപ്രകടനങ്ങളൊന്നുമില്ലാതെ പക്വതയോടെയാണ് മീനാക്ഷി അച്ഛനോട് കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞത്. വീട്ടിലെത്തിയ അച്ഛനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന മകളുടെ ചിത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

രാമലീലയുടെ സംവിധായകനും

രാമലീല ആദ്യ പ്രദര്‍ശനത്തിന് ശേഷം അരുണ്‍ ഗോപിയും ടോമിച്ചന്‍ മുളകുപാടവും ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ദിലീപിന് ജാമ്യം ലഭിച്ചപ്പോഴും അരുണ്‍ ഗോപി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

English summary
Friends who visited Dileep at his home.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam