മമ്മൂട്ടി വല്യേട്ടനെ പോലെ, മോഹന്‍ലാലോ?? ജയറാം പറയുന്നു

By Aswathi

മുന്നില്‍ വച്ചു നീട്ടിയിട്ട് പലപ്രാവശ്യം സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ ജയറാമിന്റെ കൈയ്യില്‍ നിന്ന് വിട്ടുപോയി. മികച്ച നടനെന്നതിലുപരി തങ്ങളിലൊരാളായാണ് കുടുംബ പ്രേക്ഷകര്‍ ജയറാമിനെ കാണുന്നത്. പലപ്രാവശ്യം പറഞ്ഞ് വഞ്ചിക്കപ്പെട്ടതില്‍ അല്പസ്വല്പമൊക്കെ വേദനയുണ്ടെങ്കിലും തനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്‌കാരമായി ജയറാം കാണുന്നത് നടന്റെ ബന്ധങ്ങളാണ്.

അവാര്‍ഡുകളൊന്നും കിട്ടയില്ലെങ്കിലും ലോകത്തിലെ മികച്ച നടന്മാരുമായി ചങ്ങാത്തം വയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജയറാം പറയുന്നു. അതില്‍ പ്രധാനമാണ് കമല്‍ഹസന്‍. 'ഫോര്‍ഫ്രണ്ട്‌സ്' എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ വിളിച്ചപ്പോള്‍ പ്രതിഫലം വാങ്ങാതെ ഒരു ഫെസിലിറ്റിയും ആവശ്യപ്പെടാതെ സ്വന്തം ചെലവില്‍ വന്ന് അതേ വേഷത്തില്‍ കമല്‍ സാര്‍ അഭിനയിച്ചുപോയി. ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം ചെയ്ത 'ഉത്തമ വില്ലന്റെ' റിലീസ് കാത്തിരിക്കുകയാണ് താനെന്ന് ജയറാം പറഞ്ഞു.

കമല്‍ ഹസനെ പോലെതന്നെയാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്നാണ് ജയറാം പറയുന്നത്. പിള്ളേരുടെ പഠിത്തവും വീട്ടുകാര്യങ്ങളുമെല്ലാം അടിക്കടി വിളിച്ചു ചോദിക്കുന്ന വല്ല്യേട്ടനെ പോലെയാണ് മമ്മൂട്ടി. അദ്ദേഹത്തോട് എന്തും പറയാനുള്ള സ്വാതന്ത്രം എനിക്കുണ്ട്. അമ്മ മരിച്ചപ്പോള്‍ ലാലേട്ടന്‍ ദിവസവും രണ്ട് മൂന്ന് തവണ വിളിക്കുമായിരുന്നു. എന്റെ അമ്മ സുഖമില്ലാതെ കിടക്കുകയാണ് എനിക്കാ വിഷമം മനസ്സിലാകുമെന്നൊക്കെ അദ്ദേഹം പറഞ്ഞാശ്വസിപ്പിക്കും- ജയറാം പറഞ്ഞു.

mammootty-mohanlal-kamal-hassan

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X