മഞ്ജു വാര്യര്‍ മുതല്‍ ദിലീപ് വരെ, സുഗതകുമാരി ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ ലോകം
പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ സീരിയല്‍ താരങ്ങളും എത്തുകയാണ്. കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയവേയായിരുന്നു അന്ത്യം. 86ാം വയസിലാണ് സുഗതകുമാരി ടീച്ചര്‍ വിടപറഞ്ഞത്. അതേസമയം ടീച്ചറെ കുറിച്ച് വികാരനിര്‍ഭര കുറിപ്പുമായിട്ടാണ് നടി നവ്യാ നായര്‍ എത്തിയത്. ടീച്ചറുടെ സ്‌നേഹം ഇനി ഇല്ല എന്ന് വിശ്വസിക്കാന്‍ ആവുന്നില്ല എന്ന് കുറിച്ചുകൊണ്ടായിരുന്നു നടിയുടെ സോഷ്യല്‍ മീഡിയ മീഡിയ പോസ്റ്റ് വന്നത്.
ഒപ്പം സുഗതകുമാരിക്കൊപ്പം എടുത്ത ചിത്രങ്ങളും നവ്യാ നായര്‍ പങ്കുവെച്ചു. നടിയുടെ വാക്കുകളിലേക്ക്: "ടീച്ചറെ ഇനി ഈ സ്‌നേഹം ഇല്ല എന്ന് വിശ്വസിക്കാന്‍ ആവുന്നില്ല, താങ്ങാന്‍ ആവുന്നില്ല സങ്കടം, വാക്കുകള്‍ അത്രമേല്‍ ചെറുതാകുന്നു, എന്നെ ഇത്ര മനസിലാക്കിയ എന്റെ അമ്മ, നഷ്ടം എന്നന്നേക്കും, നവ്യാ നായര്‍ കുറിച്ചു.

പ്രകൃതിയുടെ കവയിത്രി സുഗതകുമാരി ടീച്ചറും പോയ് മറഞ്ഞു, മലയാളത്തിന്‌റെ അമ്മയ്ക്ക് ആദരാഞ്ജലികള്‍ എന്നാണ് സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും രാത്രി മഴ പെയ്യുവോളം വിടയോതുവതെങ്ങനെ, ആദരാഞ്ജലികള്‍, ഗാനരചയിതാവ് മനു മഞ്ജിത്ത് കുറിച്ചു.

തന്ന വരികള്‍ക്ക് നന്ദി...തണലിന് നന്ദി.. തുലാവര്‍ഷപ്പച്ചകള്‍ക്ക് നന്ദി..സ്‌നേഹ വാത്സല്യത്തിന് നന്ദി. പ്രിയ സുഗതകുമാരി ടീച്ചര്‍ക്ക് പ്രണാമം, എന്ന് മഞ്ജുവാര്യരും സുഗതകുമാരി ടീച്ചറുടെ ചിത്രം പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം പ്രണാമം എന്ന് കുറിച്ചുകൊണ്ടാണ് ദിലീപ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

മലയാളത്തിന്‌റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍ എന്ന് നടന്‍ സുരേഷ് ഗോപിയും കുറിച്ചു. ഇവര്‍ക്ക് പുറമെ ആസിഫ് അലി, ദീപന്‍ മുരളി, നടി ഗായത്രി അരുണ്‍ തുടങ്ങിയവരും പ്രിയപ്പെട്ട ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തി. താരങ്ങള്‍ക്ക് പുറമെ രാഷ്ട്രീയ സാമുഹിക രംഗത്തെ നിരവധി പേരാണ് മലയാളികളുടെ പ്രിയപ്പെട്ട കവയിത്രിയ്ക്ക് വിട ചൊല്ലി എത്തിയിരിക്കുന്നത്.
Recommended Video

കഴിഞ്ഞ ദിവസം വൈകീട്ടോടെ ടീച്ചര്‍ക്ക് ഹൃദയാ ഘാതമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെ ഹൃദയത്തിന്‌റെയും വൃക്കയുടെയും പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുകയായിരുന്നു. തൈക്കാട് ശാന്തി കവാടത്തിലാണ് സുഗതകുമാരി ടീച്ചറുടെ സംസ്‌കാര ചടങ്ങ് നടക്കുക. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാകും ചടങ്ങ് നടത്തുക. കവയിത്രി എന്നതിലുപരി സാമുഹിക പ്രവര്‍ത്തകയായും സജീവമായിരുന്നു സുഗതകുമാരി ടീച്ചര്‍. സംസ്ഥാന വനിതാ കമ്മീഷന്‌റെ ആദ്യത്തെ അധ്യക്ഷയുമായിരുന്നു അവര്‍.
പുതിയ ലുക്കിലൂടെ ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications