For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാധനരായ ഐക്കണുകള്‍! ധോണിക്കും റെയ്‌നയ്ക്കും ആശംസകളുമായി താരങ്ങള്‍

    |

    ഇന്ത്യക്ക് രണ്ട് ക്രിക്കറ്റ് ലോകകപ്പുകള്‍ നേടിക്കൊടുത്ത മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് രാത്രി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ചത്. പിന്നാലെ ആരാധകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുളള ധോണിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തിരുന്നു.

    2007ല്‍ ട്വന്റി20 ലോകകപ്പും, 2011ല്‍ ഏകദിന ലോകകപ്പുമാണ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ടീം ഇന്ത്യ നേടിയിരുന്നത്. ലോകകപ്പ് കീരിടങ്ങള്‍ക്ക് പുറമെ ചാമ്പ്യന്‍സ് ട്രോഫിയും മറ്റ് സുപ്രധാനമായ പരമ്പരകളിലും ധോണിയും സംഘവും നേടിയെടുത്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റനായും, വിക്കറ്റ് കീപ്പറായും, ഫിനിഷറായുമൊക്കെയാണ് ധോണി അറിയപ്പെടുന്നത്.

    ഇന്ത്യന്‍ ടീമിന് പുറമെ ഐപിഎലില്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ചെന്നെെ സൂപ്പര്‍ കിംഗ്‌സും നിരവധി തവണ കീരിടം നേടിയിരുന്നു. അതേസമയം എംഎസ് ധോണിക്ക് പിന്നാലെയാണ് ഇന്ത്യയുടെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും മികച്ച ഫീല്‍ഡറുമായിരുന്ന സുരേഷ് റെയ്‌നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

    ധോണിക്കൊപ്പം താനും വിരമിക്കുന്നതായി സുരേഷ് റെയ്‌നയും കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിക്കുകയായിരുന്നു. ഐപിഎലിനായുളള തയ്യാറെടുപ്പുകള്‍ക്കായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാമ്പില്‍ എത്തിയപ്പോഴായിരുന്നു ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ചത്. അതേസമയം ധോണിയുടെയും റെയ്‌നയുടെയും വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മലയാള സിനിമാ താരങ്ങളും എത്തിയിരുന്നു.

    മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് ധോണിക്കും റെയ്‌നയ്ക്കും നന്ദി അറിയിച്ച് സോഷ്യല്‍ മീഡിയ പേജുകളിലൂടെ എത്തിയത്. "ഫെയര്‍വെല്‍ ക്യാപ്റ്റന്‍ എംഎസ് ധോണി, നിങ്ങളുടെ എല്ലാ ഭാവി പരിശ്രമങ്ങള്‍ക്കും ആശംസകള്‍ എന്നായിരുന്നു ധോണിക്ക് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍ കുറിച്ചത്. പിന്നാലെ സുരേഷ് റെയ്‌നയ്ക്കും ആശംസകള്‍ അറിയിച്ച് സൂപ്പര്‍താരം എത്തി.

    ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഫെയര്‍വെല്‍ ചാമ്പ്യന്‍. നിങ്ങളെ നീല,വെളള ജേഴ്‌സികളില്‍ കാണുന്നത് ഇനി മിസ് ചെയ്യും, പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. എംഎസ് ധോണി, ധോണി വിരമിക്കുന്നു എന്നീ ഹാഷ്ടാഗുകളിലായിരുന്നു പൃഥ്വിയുടെ കുറിപ്പ് വന്നത്.

    പിന്നാലെ സുരേഷ് റെയ്‌നയും ആശംസകള്‍ നേര്‍ന്ന് പൃഥ്വി എത്തി. ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇനി ആ എറ്റവും മനോഹര ഷോട്ട് കാണില്ല. ഫെയര്‍വെല്‍ സുരേഷ് റെയ്‌ന എന്നാണ് പൃഥ്വി കുറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാധനരായ രണ്ട് ഐക്കണുകള്‍ക്ക് വിട എന്ന് കുറിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപി എത്തിയത്.‌ നല്ലതുവരട്ടെ, വിരമിക്കലിന് നിങ്ങള്‍ രണ്ട് പേര്‍ക്കും ആശംസകള്‍. എല്ലാ ഓര്‍മ്മകള്‍ക്കും തീര്‍ച്ചയായും ട്രോഫികള്‍ക്കും വളരെ നന്ദി, സുരേഷ് ഗോപി കുറിച്ചു.

    സുരേഷ് ഗോപിക്ക് പിന്നാലെ അജു വര്‍ഗീസും ധോണിയെ കുറിച്ച് കുറിപ്പുമായി എത്തിയിരുന്നു. ഇതിഹാസം വിരമിക്കുന്നു, ചരിത്രം കുറിച്ച മനുഷ്യന്‍, ലോക ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍, ലോകത്തിലെ മികച്ച വിക്കറ്റ് കീപ്പര്‍, എന്തൊരു ഇതിഹാസ കരിയറും ക്ലാസ് റെക്കോര്‍ഡുകളും. ധോണിയെ കുറിച്ച് അജു വര്‍ഗീസ് കുറിച്ചു.

    Read more about: ms dhoni
    English summary
    From Mohanlal To Prithviraj: Malayalam Cinema Fraternity Thanked Ms Dhoni For His Contribution
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X