ഇനിമുതല്‍ ക്ലീന്‍ സിനിമകള്‍ മാത്രമേ ചെയ്യൂ: അനൂപ്
നായകന്‍, ഗാന രചയ്താവ്, തിരക്കഥകൃത്ത് ഇങ്ങനെ സിനിമയുടെ സകലമേഖലയിലും കൈവച്ച വളരെ കുറച്ച് പേര്‍ മാത്രമേ മലയാള സിനിമയിലുള്ളൂ. അക്കൂട്ടത്തിലാണ് അനൂപ് മേനോനും. തിരക്കഥ എന്ന ചിത്രത്തിലൂടെയാണ് മിനിസ്‌ക്രീനില്‍ നിന്ന് ബിഗ്‌സ്‌ക്രീനിലേക്കെത്തിയത്. കാലത്തിനനിവാര്യമായ മാറ്റങ്ങള്‍ സിനിമയില്‍ പരീക്ഷിക്കുക എന്നതാണ് അനൂപിന്റെ പോളിസി.
അത്തരത്തില്‍ മാറ്റം പരീക്ഷിച്ചപ്പോള്‍ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിന് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. എന്നിരിക്കിലും ട്രാഫിക്കിലും, ഹോട്ടല്‍ കാലി ഫോര്‍ണിയയിലും ബ്യൂട്ടിഫുളിലും കണ്ടത് ഈ മാറ്റങ്ങളാണ്. ഇനി മുതല്‍ 'ക്ലീന്‍' സിനിമകള്‍ മാത്രമേ ചെയ്യൂ എന്നാണ് അനൂപ് മേനോന്‍ പറയുന്നത്.

തന്റെ സിനിമകള്‍ കാണുന്നത് കുടുംബ പ്രേക്ഷകരാണ്. ട്രിവാന്‍ഡ്രം ലോഡ്ജ് പോലൊരു ചിത്രം എടുത്തപ്പോള്‍ കുട്ടികള്‍ക്കൊപ്പം പോയിരുന്ന് കാണാന്‍ കഴിഞ്ഞില്ല. അതോടെ തീരുമാനിച്ചതാണ് ക്ലീന്‍ സിനിമകള്‍ മാതാത്രമേ ചെയ്യുള്ളൂ എന്ന്. എന്റെ സിനിമകള്‍ കാണുന്നത് കുടുംബ പ്രേക്ഷകരാണെന്നും അവരുടെ പിന്തുണ അത്യാവശ്യമാണെന്നും അനൂപ് മേനോന്‍ പറഞ്ഞു.
ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രമാണ് അനൂപിന്റേതായി ഒടുവില്‍ റിലീസായിരിക്കുന്നത്. ഭാവനയാണ് ചിത്രത്തിലെ നായിക. കുടുംബ ബന്ധങ്ങളുടെ കഥയാണ് ആംഗ്രി ബേബീസിന്റെ പ്രമേയം. സുരേഷ് ഗോപിയെ നായകനാക്കി അനൂപ് തിരക്കഥയെഴുതിയൊരുക്കുന്ന ഡോള്‍ഫിന്‍ എന്ന ചിത്രവും കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതാണ്. കല്‍പനയാണ് ചിത്രത്തിലെ നായിക. അനൂപും ഈ സിനിമയില്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്.


Click it and Unblock the Notifications











