മോശം പ്രചരണങ്ങള്‍ കളക്ഷനെ ബാധിച്ചു, സിദ്ദിഖ് സിനിമയ്ക്ക് തിരിച്ചടി, 21 ദിവസത്തെ കളക്ഷന്‍ നോക്കൂ...
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതത്തിന് ശേഷം ജയസൂര്യ നായകനായി എത്തിയ ചിത്രമാണ് ഫുക്രി. സിദ്ദിഖ് സംവിധാനം ചെയ്ത കോമിക്കല്‍ എന്റര്‍ടെയ്‌നര്‍ ഫെബ്രുവരി മൂന്നിനാണ് തിയേറ്ററുകളില്‍...
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതത്തിന് ശേഷം ജയസൂര്യ നായകനായി എത്തിയ ചിത്രമാണ് ഫുക്രി. സിദ്ദിഖ് സംവിധാനം ചെയ്ത കോമിക്കല്‍ എന്റര്‍ടെയ്‌നര്‍ ഫെബ്രുവരി മൂന്നിനാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തെ കുറിച്ച് വലിയ അഭിപ്രായങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ നെഗറ്റീവ് നിരൂപണങ്ങളാണ് പ്രചരിച്ചത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നു. റിലീസ് ചെയ്ത് 21 ദിവസത്തെ കേരളത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 8.93 കോടിയാണ് ചിത്രം ഇതുവരെ ബോക്‌സോഫീസില്‍ നേടിയത്. സീനയര്‍ സംവിധായകനായ സിദ്ദിഖ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം കളക്ഷനാണിത്. ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടിലൂടെ തുടര്‍ന്ന് വായിക്കാം...

വലിയ നഷ്ടം, സാറ്റ്‌ലൈറ്റ് വില്‍പ്പനയ്ക്ക്
സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കുറഞ്ഞ കളക്ഷനാണ് ഫുക്രി നേടിയത്. ചിത്രത്തിന്റെ നഷ്ടം തീര്‍ക്കാന്‍ സംവിധായകന്‍ സാറ്റ്‌ലൈറ്റ് റൈറ്റിന് വേണ്ടി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ട്രേഡ് അനലിസ്റ്റുകളാണ് ചിത്രത്തിന്റെ കേരളത്തിലെ കളക്ഷന്‍ വിലയിരുത്തിയത്.

നിര്‍മ്മാണം
എസ് ടാക്കീസിന്റെയും വൈശാഖ് സിനിമാസിന്റെയും ബാനറില്‍ തിരക്കഥാകൃത്തും സംവിധായകനുമായ സിദ്ദിഖ്, വൈശാഖ് രാജന്‍, ജെന്‍സോ ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

കഥാപാത്രങ്ങള്‍
പ്രയാഗ മാര്‍ട്ടിനും അനു സിത്താരയുമാണ് ചിത്രത്തിലെ നായിക വേഷങ്ങള്‍ അവതരിപ്പിച്ചത്. സിദ്ദിഖ്, ലാല്‍, ഭഗത് മാനുവല്‍, തെസ്‌നി ഖാന്‍, കെഎപിഎസി ലളിത, ശ്രീലത നമ്പൂതിരി, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മോശം പ്രതികരണം
കോമിക്കല്‍ എന്റര്‍ടെയ്‌നര്‍ സിദ്ദിഖ് ചിത്രങ്ങളുടെ പ്രത്യേകതയാണ്. റിലീസ് ചെയ്ത ആദ്യ ദിവസം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച നെഗറ്റീവ് നിരൂപണങ്ങള്‍ ചിത്രത്തിന്റെ കളക്ഷനെയും ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











