വിചിത്ര സ്വഭാവമുള്ള ജയസൂര്യയുടെ കഥാപാത്രം, ഫുക്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ജയസൂര്യയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഫുക്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വളരെ രസകരമായ അടികുറിപ്പോടെയാണ് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ലക്കി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. ആത്മസംതൃപ്തിയ്ക്ക് വേണ്ടി മോഷണം നടത്തുകയും പിന്നീട് മോഷ്ടിച്ച സാധനങ്ങള്‍ തിരികെ നല്‍കുകയും ചെയ്യുന്ന കഥാപാത്രമാണ് ലക്കി.

പ്രയാഗയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. നേരത്തെ മഡോണ സെബാസ്റ്റ്യനെയാണ് ചിത്രത്തിലെ നായികയാക്കാന്‍ പരിഗണിച്ചിരുന്നത്. അതിന് ശേഷമാണ് പ്രയാഗയെ ചിത്രത്തിലേക്ക് പരിഗണിക്കുന്നത്.
സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള എം ടാക്കീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. കണ്ണൂരും മംഗലാപുരവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..


Click it and Unblock the Notifications











