»   » കൊച്ചി പഴയ കൊച്ചിയല്ല, പിന്നെ കോഴിക്കോടാണാ..; ഇത് കലക്കും, കണ്ടു നോക്കൂ..

കൊച്ചി പഴയ കൊച്ചിയല്ല, പിന്നെ കോഴിക്കോടാണാ..; ഇത് കലക്കും, കണ്ടു നോക്കൂ..

By: Rohini
Subscribe to Filmibeat Malayalam

ജയസൂര്യയെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ഫുക്രി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കുടുംബ ബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന ഹാസ്യ ചിത്രമാണ് ഫുക്രിയെന്ന് ഒരു മിനിട്ട് 44 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ നിന്ന് തന്നെ വ്യക്തം.

മറ്റുള്ളവരെ ചിരിപ്പിക്കുന്ന കാര്യത്തില്‍ വാപ്പച്ചിയുടെ അത്ര കഴിവ് എനിക്കില്ല: ദുല്‍ഖര്‍ സല്‍മാന്‍

പുതിയ പുതിയ തമാശകളാണ് ട്രെയിലറിലെ ആകര്‍ഷണം. താര സമ്പന്നതയും ഒരു പ്ലസ് പോയിന്റാണ്. പുതിയ വേഷത്തിലും ഭാവത്തിലും ജയസൂര്യ ചിത്രത്തിലെത്തുന്നു.

സംവിധാനം

കിങ് ലയര്‍ എന്ന ചിത്രത്തിന് ശേഷം സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫുക്രി. ആദ്യമായാണ് ജയസൂര്യയും സിദ്ധിക്കും കൈ കോര്‍ക്കുന്നത് എന്ന പ്രത്യേകതയും ഫുക്രിയ്ക്കുണ്ട്. സിദ്ധിക് തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിയ്ക്കുന്നതും.

ഗംഭീര താരനിര

ജയസൂര്യയ്‌ക്കൊപ്പം ലാലും സിദ്ധിഖും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. പ്രയാഗ മാര്‍ട്ടിന്‍, അനു സിത്താര, സൗബിന്‍ ഷഹീര്‍, കൃഷ്ണ പ്രഭ, കെപിഎസി ലളിത, ഭഗത് മാനുവല്‍, ജോജു ജോര്‍ജ്ജ് തുടങ്ങിയവര്‍ ചിത്രത്തില് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

അണിയറയില്‍

എസ് ടാക്കീസും വിശാഖ സിനിമായും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. വിജയ് ഉദയാനന്ദന്‍ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നടത്തുന്നത് കെആര്‍ ഗൗരി കൃഷ്ണയാണ്. വിശ്വജിത്താണ് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്.

ട്രെയിലര്‍ കാണാം

രസകരമായ ഫുക്രിയുടെ ട്രെയിലര്‍ കാണാം. എവിടെയോ ഒരു ഉദയപുരം സുല്‍ത്താന്‍ മണക്കുന്നതായി തോന്നുന്നുണ്ടോ എന്നൊരു സംശയം

English summary
Jayasurya's Fukri is all set to be the big entertainer of the upcoming Christmas season.The trailer of the film, directed by Siddique, is finally out. Earlier, the makers had come up with a short teaser of the film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam