»   » കപ്യാര്‍ കൂട്ടമണി അടിക്കാന്‍ തുടങ്ങി...

കപ്യാര്‍ കൂട്ടമണി അടിക്കാന്‍ തുടങ്ങി...

Posted By:
Subscribe to Filmibeat Malayalam

നമിത പ്രമോദും ധ്യാന്‍ ശ്രീനിവാസനും താരജോഡികളായെത്തുന്ന അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നു. ധ്യാനിനും നമിതയ്ക്കുമൊപ്പം നീരജ് മാധവും അജു വര്‍ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Also Read: ദുല്‍ഖറും ദിലീപും എനിക്കൊരുപോലെയാണ്: നമിത


ദിവസങ്ങള്‍ക്ക് മുമ്പ് അജു വര്‍ഗീസ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ചുവടെ കാണുന്നത്. ഈ ചിത്രം സൂചിപ്പിയ്ക്കും എത്രത്തോളം ജോളിയാണ് ചിത്രത്തിന്റെ ലൊക്കേഷനെന്ന്. അതുപോലെ എന്റര്‍ടൈന്‍മെന്റാണ് ചിത്രവുമെന്നാണ് അറിയുന്നത്.


akk

ചിത്രം പൂര്‍ണമായും ചിത്രീകരിയ്ക്കുന്നത് തലസ്ഥാന നഗരമായ തിരുവനന്തപുരത്താണ്. ഹോസ്റ്റല്‍ പശ്ചാത്തലത്തിലുള്ള ഒരു സ്മാള്‍ ചിത്രമെന്നാണ് അജുവിന്റെ വിശേഷണം. ബാക്ക് ടു ഹോസ്റ്റല്‍ എന്ന ഹെഡ്ഡിങോടു കൂടെയാണ് അജു ഫോട്ടോ പോസ്റ്റിയിരിക്കുന്നത്.


ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും നിര്‍മിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോണ്‍ വര്‍ഗീസാണ്. ജോണ്‍ വര്‍ഗീസിന്റെ തന്നെയാണ് തിരക്കഥയും. ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്.

English summary
It was fun time on the set of Adi Kapyare Koottamani, starring Dhyan Sreenivasan and Namitha Pramod. Aju Varghese has posted a pic from the set which sees Namitha sitting between Dhyan and Neeraj Madhav, who strike a pose

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam