For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടിയന്റെ സെറ്റിൽ ആടിപ്പാടി മനോജ് ജോഷി!! കൂടെ അണിയറക്കാരും!! ഈ വീഡിയോ കണ്ടു നോക്കൂ...

  |

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിഎ ശ്രീകുമാരൻ മേനോന്റെ ചിത്രമാണ് ഒടിയൻ. മലയാളികളുടെ പ്രിയപ്പെട്ട് മോഹൻലാൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കഥാപാത്രവുമായിട്ടാണ് എത്തുന്നത്. ഇതു കൂടൊതെ ഒടിയനെ കാത്തിരിക്കാൻ പ്രേക്ഷകർക്ക് ഇനിയും ഒരുപാട് കാരണങ്ങളുണ്ട്. ഇന്ത്യൻ സിനമ ലോകത്തെ പ്രമുഖ താരങ്ങൾ ഒടിയനവിൽ ഒന്നിക്കുന്നുണ്ട്. കൂടാതെ ഇതുവരെ കണ്ടിട്ടില്ലാത്തതും ആകാംക്ഷ നിറഞ്ഞതുമായി ഒരു കഥായാണ് ചിത്രത്തിന്.

  manoj joshi

  സിദ്ദിഖിന് പണി കൊടുക്കാൻ ഒരുങ്ങി മുകേഷ്!! കരുവാക്കിയത് പാവം മമ്മൂട്ടിയെ, പക്ഷെ ചീറ്റിപ്പോയി

  ഒടിയൻ ആരാണെന്നോ എന്താണെന്നോ എന്നിങ്ങനെ ഒരുപാട് ചോദ്യം പ്രേക്ഷകരുടെ മനസിൽ ഉയരുന്നുണ്ട്. ഇതിനുള്ള മറുപടി ലഭിക്കണമെങ്കിൽ ഒടിയൻ മാണിക്യവും കൂട്ടരും പ്രേക്ഷകരുടെ മുന്നിൽ എത്തിയാൽ മാത്രമേ മതിയാവുകയുള്ളൂ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒടിയൻ സെറ്റിലെ ലൊക്കേഷൻ സീൻ തരംഗമാകുകയാണ്. ബോളിവുഡ് താരം മനോജ് ജോഷിക്കൊപ്പമുള്ള അണഇയറ പ്രവർത്തകരുടെ രസകരമായ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

  വിജയ് പറഞ്ഞത് സത്യമായി!! നയൻസ്-യോഗി പ്രണയത്തെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ...

   മാണിക്യന്റെ മുത്തച്ഛൻ

  മാണിക്യന്റെ മുത്തച്ഛൻ

  മാണിക്യന്റെ മുത്തച്ഛനായി വേഷമിടുന്നത് ഗുജറാത്തി നാടക നടനും ബോളിവുഡ് താരവുമായ മനോജ് ജോഷിയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ അവസാനഘട്ടത്തിലാണ് മനോജ് ജോഷി ചിത്രത്തിൽ ജോയിൻ ചെയ്തത്. ഒടിയന്റെ മുത്തച്ഛൻ കഥാപാത്രത്തിനായി പല ബോളിവുഡ് താരങ്ങളേയും പരിഗണിച്ചിരുന്നു. എന്നാൽ അവസാനം നറുക്ക് വീണത് മനോജ് ജോഷിയ്ക്കായിരുന്നു. ഏപ്രിൽ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചിരുന്നു. പൂജാ റിലീസായിട്ടാകും ചിത്രം തിയേറ്ററിൽ എത്തുക..

  വൻതാരനിര

  വൻതാരനിര

  ഒടിയനിൽ ഇന്ത്യൻ സിനിമയിലെ പല പ്രമുഖരായ താരങ്ങളും ഒന്നിക്കുന്നുണ്ട്. ഒടിയന്‍ മാണിക്യന്റെയും തേന്‍കുറിശ്ശി ഗ്രാമത്തിന്റേയും കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെയും മനോജ് ജോഷിയേയും കൂടാതെ തെന്നിന്ത്യൻ താരം പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, മഞ്ജു വാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രേക്ഷകർക്ക് കാഴ്ചയുടെ വിസ്മയമായിരിക്കും ഈ ചിത്രം തീർക്കുക..

   ഒടിയനെ കാത്തിരിക്കാനുള്ള കാരണം

  ഒടിയനെ കാത്തിരിക്കാനുള്ള കാരണം

  മോഹൻലാലും മികച്ച താരങ്ങളേയും മാറ്റി നിർത്തിയാൽ ഒടിയനെ കാത്തിരിക്കാൻ ഇനിയും ഒരുപാട് കാരണങ്ങളുണ്ട്. ഒടിയൻ മാണിക്യത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് ലാലേട്ടൻ സിനിമയായ പുലുമുരുകനിലെ വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ കോരി തരിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ് ഒടിയനിലും ആക്ഷൻ രഗം ഒരുക്കുന്നത്. കൂടാതെ മധ്യ കേരളത്തിൽ നിലനിന്നിരുന്ന ഒടിയൻ വിദ്യയും സിനിമയിലൂടെ കാലങ്ങൾക്ക് ശേഷം തിരിച്ച് വരുന്നുണ്ട്.

   മോഹൻലാലിന്റെ കഥാപാത്രം

  മോഹൻലാലിന്റെ കഥാപാത്രം

  മോഹൻലാൽ എന്ന നടന്റെ ഇതുവരേയും ആർക്കും കാണാൻ സാധിക്കാത്ത ഒരു രൂപ ഭാവമാണ് ഒടിയനിൽ പ്രകടമാകുന്നത്. 30 മുതൽ 65 വയസുവരെയുള്ള കഥാപാത്രങ്ങളെയാണ് സിനിമയിൽ താരം അവതരിപ്പിക്കുന്നത്. കൂടാതെ ഒടിയനിലെ ലാലേട്ടന്റെ ഗെറ്റപ്പ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശരീരം ഭാരം കുറച്ച് തീരെ ചെറുപ്പമായ മോഹൻലാലിനേയും മറ്റൊരു ഗെറ്റപ്പിലിള്ള താരത്തിനേയും ഈ ചിത്രത്തിൽ ദൃശ്യമാകുന്നുണ്ട്. മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരി കൃഷ്ണന്‍ ആണ് . ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.

  English summary
  funny moments at odiyan movie location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X