'എന്നാൽ പിന്നെ ഒന്നും കൂടെയായാലോ'! ലവ് ആക്ഷന്‍ ഡ്രാമ ടീമിന്‌റെ പുതിയ സിനിമ വരുന്നു
നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത വിജയ ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. കഴിഞ്ഞ വര്‍ഷം ഓണം സമയത്ത് റിലീസ് ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടി ക്ലബിലും സിനിമ ഇടംപിടിച്ചിരുന്നു. നയന്‍താര നായികയായി എത്തിയ ചിത്രം അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

ലവ് ആക്ഷന്‍ ഡ്രാമ റിലീസ് ചെയ്ത് ഒരു വര്‍ഷമായത് ഇന്നാണ്. നിവിന്‍ പോളി ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഈ ടീം വീണ്ടും ഒന്നിക്കുന്നതായി അറിയിച്ചിരിക്കുകയാണ് അജു വര്‍ഗീസ്. ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ പിന്നെ ഒന്നും കൂടെയായാലോ എന്ന് കുറിച്ചുകൊണ്ടാണ് അജു വര്‍ഗീസ് സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുളള കൂടൂതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും നടന്‍ അറിയിച്ചു. അതേസമയം ലവ് ആക്ഷന്‍ ഡ്രാമയില്‍ അജു വര്‍ഗീസും പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. സിനിമയില്‍ നിവിന്‍ പോളിയുടെ സുഹൃത്തായി നടനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. പക്ക മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ എന്ന വിശേഷണത്തോടെയാണ് ലവ് ആക്ഷന്‍ ഡ്രാമ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.
അഭിനേതാവായി മലയാളത്തില്‍ തുടക്കം കുറിച്ച ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. താരപുത്രന്റെ ആദ്യ ചിത്രത്തില്‍ പിതാവ് ശ്രീനിവാസന്‍, സഹോദരന്‍ വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. ഷാന്‍ റഹ്മാന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും കഴിഞ്ഞ വര്‍ഷം വലിയ രീതിയില്‍ തരംഗമായിരുന്നു.
അടുത്ത സുഹൃത്തുക്കള്‍ എല്ലാം വീണ്ടും ഒരുമിച്ച ചിത്രം കൂടിയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. നിവിനും അജു വര്‍ഗീസും ഒരിടവേളയ്ക്ക് ശേഷം ഒന്നിച്ചപ്പോള്‍ കൂടെ വിനീത് ശ്രീനിവാസനും ഉണ്ടായിരുന്നു. കേരളത്തിനൊപ്പം ചെന്നൈയും കഥാ പശ്ചാത്തലമാക്കികൊണ്ടായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ ഒരുക്കിയിരുന്നത്. മലയാളം, തമിഴ് സംഭാഷണങ്ങള്‍ ഇടകലര്‍ത്തികൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയ്യേറ്ററുകളിലെത്തിയ സിനിമ മറ്റു സംസ്ഥാനങ്ങളിലും വലിയ റിലീസായിട്ടാണ് എത്തിയിരുന്നത്. രണ്‍ജി പണിക്കര്‍, ബിജു സോപാനം, മല്ലിക സുകുമാരന്‍ തുടങ്ങിയവരും ലവ് ആക്ഷന്‍ ഡ്രാമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











