»   » ശ്വേതയുടെ പ്രസവം ചിത്രീകരിച്ചത് അധാര്‍മ്മികം

ശ്വേതയുടെ പ്രസവം ചിത്രീകരിച്ചത് അധാര്‍മ്മികം

Posted By:
Subscribe to Filmibeat Malayalam
Swetha Menon
കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടി നടി ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ചത് അധാര്‍മ്മികമാണെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. മികച്ചൊരു സംവിധായകന്‍ ഒരു സ്ത്രീയുടെ പ്രസവം ചിത്രീകരിച്ചതും അതിനെ മാധ്യമങ്ങള്‍ കൊണ്ടാടിയതും ശരിയല്ലെന്നായിരുന്നു കാര്‍ത്തികേയന്‍ പറഞ്ഞത്. പ്രസവമുറിയിലെ സ്വീകാര്യത വേണ്ടെന്നു വച്ച് ഒരു സ്ത്രീ അതിന് തയാറായാല്‍പ്പോലും അങ്ങനെയൊരു രംഗം ക്യാമറയിലേക്ക് പകര്‍ത്തരുതായിരുന്നു.

സിനിമാ ചിത്രീകരണം മാത്രമല്ല, ആ കുഞ്ഞുമായി നടി വാര്‍ത്ത വാങ്ങാന്‍ വന്നതും വന്‍ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. സിനിമയോടോ സിനിമാക്കാരോടോ വിരോധമുള്ളതു കൊണ്ടല്ല താനിത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയില്‍ സ്വകാര്യത ലംഘിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ഏറ്റവും വലിയ കേസുകളിലൊന്ന് പ്രസവമുറിയില്‍ ഒരാള്‍ കടന്നുകയറിയതിനാണെന്ന് ഡോക്ടര്‍ സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.

ഇവിടെ ഇന്ത്യയില്‍ അതേ സ്വകാര്യത കച്ചവടച്ചരക്കാക്കുകയാണ്. നടിയ്ക്ക് സ്വകാര്യത വേണ്ടായിരിക്കും. പക്ഷേ കുഞ്ഞിന് അതിനുള്ള അവകാശമുണ്ട്. ഭ്രൂണാവസ്ഥയില്‍ത്തന്നെ മനുഷ്യാവകാശം ആരംഭിക്കുന്നു. അതിനെ ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടി.

ക്യാമറയ്ക്ക് മുന്നിലെ ശ്വേതാ മേനോന്‍റെ അതിസാഹസികതയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തിയിരുന്നു. ശ്വേതയുടേത് വെറും കച്ചവടതന്ത്രം മാത്രമെന്നായിരുന്നു വിമര്‍ശകരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ നെറ്റ്‍വര്‍ക്കിങുകളിലും മറ്റും ചൂടേറിയ ചര്‍ച്ചകളും നടന്നിരുന്നു.

ബ്ളെസി സംവിധാനം ചെയ്യുന്ന കളിമണ്ണ് ഒരമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമാണ് അനാവരണം ചെയ്യുന്നത്. പ്രസവരംഗങ്ങള്‍ എഡിറ്റ് ചെയ്ത ശേഷം അതീവസുരക്ഷ ലോക്കറുകളില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. ഇനിയും കളിമണ്ണിന്റെ രണ്ട് ഷെഡ്യൂളുകള്‍ കൂടി പൂര്‍ത്തിയാകാനുണ്ട്.

English summary
Speaker G Karthikeyan criticse actress Swetha Menon's delivery act.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam