Don't Miss!
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- News
കേരള ബജറ്റ് 2023: പ്രഖ്യാപനങ്ങള്‍ എന്തൊക്കെ, സംസ്ഥാന ബജറ്റ് അവതരണം കാത്ത് കേരളം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
ഞാനില്ലെങ്കിലും കീര്‍ത്തിയും രേവതിയും ഒപ്പമുണ്ട്! മോഹന്‍ലാലിനെ സുരേഷ് കുമാര്‍ അഭിനന്ദിച്ചത് ഇങ്ങനെ!
മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് സുരേഷ് കുമാര്‍. സിനിമയിലെത്തുന്നതിന് മുന്‍പ് തുടങ്ങിയ സൗഹൃദം ഇന്നും അതേ പോലെ തുടരുന്നുണ്ട്. ഏതാവശ്യത്തിനും ഓടിയെത്തുന്ന സുഹൃത്തുക്കളിലൊരാള്‍ കൂടിയാണ് അദ്ദേഹം. താരങ്ങള്‍ തമ്മില്‍ മാത്രമല്ല കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത സൗഹൃദത്തിലാണ്. മോഹന്‍ലാലിനൊപ്പമാണ് കീര്‍ത്തി സുരേഷ് നായികയായി അരങ്ങേറിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മരക്കാറിലും ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. സെറ്റിലേക്ക് ജോയിന്‍ ചെയ്തതിനെക്കുറിച്ച് താരപുത്രി വ്യക്തമാക്കിയിരുന്നു.
മോഹന്‍ലാലിന് പുരസ്കാരം ലഭിച്ചതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഇത്തവണ താനൊപ്പമില്ലെന്നും പകരം മക്കള്‍ അടുത്തുണ്ടെന്നുമായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം. അദ്ദേഹത്തിന് പത്മശ്രീ കിട്ടിയപ്പോള്‍ മുതല്‍ പത്മഭൂഷണ്‍ ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. പത്മശ്രീ കിട്ടിയപ്പോള്‍ ഞങ്ങളെല്ലാവരും കാക്കക്കുയിലിന്റെ സെറ്റിലായിരുന്നു. ഇത്തവണ ലാലിനെ അഭിനന്ദിക്കാന്‍ വിളിച്ചപ്പോള്‍ ഇത്തവണ താനൊപ്പമില്ല, പകരം രണ്ടുമക്കളും അവിടെയുണ്ടെന്ന് പറഞ്ഞിരുന്നതായി അദ്ദേഹം പറയുന്നു. വളരെ സന്തോഷമുള്ള കാര്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ സ്വന്തം ആളല്ലേ, ഇതിലും വലിയ സന്തോഷമെന്താണെന്നായിരുന്നു മേനകയുടെ ചോദ്യം. പ്രിയദര്‍ശന്റെ സിനിമയായ മരക്കാറിന്രെ ഹൈദരാബാദിലെ ലൊക്കേഷനില്‍ വെച്ചാണ് മോഹന്‍ലാല്‍ പുരസ്കാരനേട്ടത്തെക്കുറിച്ച് അറിഞ്ഞത്. നാല് പതിറ്റാണ്ടായി സിനിമയില്‍ തുടരുന്നയാളാണ് മോഹന്‍ലാല്‍. അടുത്തിടെയായിരുന്നു ഫ്ളവേഴ്സ് ചാനല്‍ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് താരമെത്തിയിരുന്നു.
-
കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തന്നെ തട്ടിയെടുത്ത ഹന്‍സിക; എന്നിട്ടിപ്പോള്‍ വിവാഹ വീഡിയോയും, വിമർശനവുമായി ആരാധകർ
-
അഞ്ഞൂറാനാവാൻ ആ നടൻ ആഗ്രഹിച്ചു, കൊടുത്തിരുന്നെങ്കിൽ ചിത്രം ഫ്ലോപ്പ് ആയേനെ! അത് പറഞ്ഞാൽ മനസിലാവില്ല; സിദ്ദിഖ്
-
അസീസിക്കാ വായ പൊത്തിപ്പിടിച്ചു; മക്കളെ ഇതൊന്നും പുറത്ത് പറയല്ലേ എന്നായി! തെറിവിളിയെ പറ്റി ശ്രീവിദ്യയും രാഹുലും