രാമലീല കണ്ട് മോഹന്‍ലാല്‍ പറഞ്ഞ കാര്യത്തെക്കുറിച്ച് ജി സുരേഷ്‌കുമാര്‍! കാണൂ
മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച നിര്‍മ്മാതാക്കളില്‍ ഒരാളാണ് ജി സുരേഷ് കുമാര്‍. രേവതി കലാമന്ദിര്‍ എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറിലാണ് അദ്ദേഹം സിനിമകള്‍ നിര്‍മ്മിച്ചിരുന്നത്. ഭാര്യ മേനകയും മകള്‍ കീര്‍ത്തി സുരേഷും പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതരായ താരങ്ങള്‍ കൂടിയാണ്. സിനിമയില്‍ എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അടുത്തിടെയാണ് അദ്ദേഹം അഭിനയരംഗത്തും സജീവമായി മാറിയിരുന്നത്.

ദിലീപ് ചിത്രം രാമലീലയിലാണ് സുരേഷ് കുമാര്‍ ആദ്യമായി അഭിനയിച്ചിരുന്നത്. സിനിമയില്‍ സാഗര്‍ നാഗമ്പടം എന്നൊരു കഥാപാത്രത്തെയാണ് സുരേഷ്‌കുമാര്‍ അവതരിപ്പിച്ചിരുന്നത്. രാമലീലയിലെ കഥാപാത്രം പിന്നീട് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമ കണ്ട് മോഹന്‍ലാല്‍ മുന്‍പ് പറഞ്ഞ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജി സുരേഷ് കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

എടാ കൊളളാം കേട്ടോ എന്ന് രാമലീല കണ്ട് മോഹന്‍ലാല്‍ വിളിച്ചുപറഞ്ഞതായി സുരേഷ് കുമാര്‍ പറയുന്നു. താന്‍ അഭിനയിക്കാന്‍ ഇറങ്ങിയതറിഞ്ഞ് നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെന്ന് പ്രിയദര്‍ശന്‍ പറഞ്ഞതായും സുരേഷ് കുമാര്‍ വെളിപ്പെടുത്തി. തുടര്‍ന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ കൊച്ചിരാജാവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രിയദര്‍ശന്‍ വിളിച്ചത്.

രാമലീലയ്ക്ക് പുറമെ മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യന്‍, സത്യം പറഞ്ഞാ വിശ്വസിക്കുവോ, ജാക്ക് ഡാനിയേല്‍, തിമിരം തുടങ്ങിയ സിനിമകളിലും സുരേഷ്‌കുമാര്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുളള ദേശീയ അവാര്‍ഡ് മകള്‍ കീര്‍ത്തി സുരേഷ് നേടിയതിലുളള സന്തോഷവും അഭിമുഖത്തില്‍ ജി സുരേഷ് കുമാര്‍ പങ്കുവെച്ചിരുന്നു.

മലയാളത്തിലും അന്യഭാഷകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും കീര്‍ത്തി ഇത്രയും ഹോം വര്‍ക്ക് ചെയ്ത ചിത്രം താന്‍ കണ്ടിട്ടില്ലെന്ന് സുരേഷ് കുമാര്‍ പറയുന്നു. നൂറ് ദിവസങ്ങളോളം നീണ്ട ഷൂട്ടിങ്ങില്‍ കഥാപാത്രത്തിന് വേണ്ടി പല വട്ടം തടികൂട്ടുകയും കുറയ്ക്കുകയും ചെയ്തിരുന്നു.105 കോസ്റ്റ്യൂം ചെയ്ഞ്ചാണ് ഉണ്ടായിരുന്നത്. സിനിമ കണ്ടവരെല്ലാം കഥാപാത്രം അംഗീകാരം നേടാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു.അത് ശരിയായി വന്നപ്പോള്‍ ഏറെ സന്തോഷം.സുരേഷ് കുമാര്‍ പറഞ്ഞു.


Click it and Unblock the Notifications











