Don't Miss!
- News
അനിലിന് പകരക്കാരൻ; പുതിയ കെപിസിസി ഡിജിറ്റല്‍ മീഡിയ കൺവീനറായി ഡോ പി സരിൻ, വിടി ബൽറാം ചെയർമാൻ
- Sports
IND vs NZ: ഇഷാനും ഗില്ലും ഫ്ളോപ്പ്! പൃഥ്വിയെ തഴഞ്ഞതിന്റെ ശാപം? ടി20യില്‍ വേണ്ട
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
മലയാള സിനിമയുടെ ഭാവി ആശങ്ക ജനകം, നീതി പുലര്‍ത്തുന്ന നിര്‍മാതാക്കള്‍ കുറവാണെന്ന് സുരേഷ് കുമാര്‍
വിവാദങ്ങളും വിമര്‍ശനങ്ങളും പ്രശ്നങ്ങളും കൊണ്ടാണ് മലയാള സിനിമ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. നടന്മാരും നിര്‍മാതാക്കളും തമ്മിലും സംവിധായകന്മാര് തമ്മിലുമുള്ള വാക്ക് തര്‍ക്കങ്ങള്‍ അടുത്തിടെ കേരളത്തില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സിനിമയോട് യാതൊരു ആഭിമുഖ്യവുമില്ലാത്ത, കച്ചവട താല്പര്യം മാത്രമുള്ള ചില നിര്‍മാതാക്കള്‍ ആണ് സിനിമാ മേഖലയെ തകര്‍ക്കുന്നതെന്ന് പറഞ്ഞിരിക്കുകയാണ് നിര്‍മാതാവ് ജി സുരേഷ് കുമാര്‍.
ചലച്ചിത്ര ബന്ധങ്ങള്‍ ഇല്ലാത്ത, സിനിമ എന്താണെന്ന് പോലും അറിയാത്ത ഇവര്‍ സിനിമയിലേക്ക് കടന്ന് വരുന്നത് തന്നെ സാറ്റലൈറ്റ് വില്ക്കാന് മാത്രമാണ്. കേരള കൗമുദി മൂവീസിന്റെ ഗസ്റ്റ് എഡിറ്റോറിയലില്‍ ആണ് ജി സുരേഷ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മലയാള സിനിമയുടെ ഭാവി ആശങ്ക ജനകമാണ്. വല്ലാത്തൊരു പോക്കാണിത്. മുമ്പ് ഇതായിരുന്നില്ല സ്ഥിതി. എല്ലാവരെയും ഒന്നിച്ച് നിര്‍ത്തി കെട്ടുറപ്പോടെയാണ് മുന്നോട്ട് പോയത്. അതാണ് സിനിമയ്ക്ക് ഭൂഷണം.

എന്നാല്‍ ഇപ്പോള്‍ സിനിമയോട് നീതി പുലര്‍ത്തുന്ന നിര്‍മാതാക്കള്‍ വളരെ കുറവാണ്. ആന്റോയും രഞ്ജിത്തും ലിസ്റ്റിനും രാകേഷും സന്ദീപും പുതിയ കാലത്ത് പ്രതീക്ഷ നല്കുന്ന, സിനിമയെ സ്നേഹിക്കുന്ന നിര്‍മാതാക്കളാണ്. നല്ല ബന്ധങ്ങള്‍ ഇവരുടെ സിനിമയിലുണ്ടാകുന്നുണ്ട്. രണ്ട് സിനിമ വിജയിച്ചാല്‍ അടുത്ത ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചോദിക്കുന്ന താരങ്ങളാണ് ഇപ്പോള്‍ പൊതുവേ ഉള്ളത്.
ഇതോടൊപ്പം തന്നെ വ്യക്തിബന്ധങ്ങള്‍ക്ക് വിലയില്ലാതെ ആയിട്ടുണ്ട് എന്നും ജി സുരേഷ് കുമാര്‍ പറയുന്നു. സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ചര്‍ച്ച ചെയ്ത ഷെയിന്‍ നിഗം-ജോബി ജോര്‍ജ് പ്രശ്നത്തില്‍ ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നും പ്രശ്നം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍