For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശോഭനയുടെ ചിത്രമായിരുന്നു വെല്ലുവിളി! സെലിബ്രിറ്റി ഫോട്ടോഷൂട്ടിനെക്കുറിച്ച് ഫോട്ടോഗ്രാഫര്‍

    |

    രാജാ രവി വര്‍മ്മയുടെ സുന്ദരികളായി ഫോട്ടോഷൂട്ട് നടത്തിയ നടിമാരുടെ ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. 2020ലെ കലണ്ടറിന് വേണ്ടി ഫോട്ടോഗ്രാഫറായ ജി വെങ്കിട റാമാണ് രവിവര്‍മ്മയുടെ പ്രശസ്തമായ ചിത്രങ്ങള്‍ തെന്നിന്ത്യന്‍ നടിമാരിലൂടെ പുനരാവിഷ്‌കരിച്ചത്. സുഹാസിനി മണിരത്‌നത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നാം ഫൗണ്ടേഷന്റെ കലണ്ടറിന് വേണ്ടിയാണ് രവി വര്‍മ്മയുടെ പ്രശസ്തമായ പെയിന്‍റിങ്ങുകള്‍ പുനസൃഷ്ടിച്ചിരുന്നത്.

    ലോകപ്രശസ്തമായ പെയിന്റുങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ കഴിഞ്ഞതിലുളള സന്തോഷം താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. യഥാര്‍ത്ഥ പെയിന്റിങ്ങുകള്‍ക്കൊപ്പമാണ് തങ്ങളുടെ മേക്കോവര്‍ ചിത്രങ്ങളും നടിമാര്‍ പങ്കുവെച്ചിരുന്നത്.

    തെന്നിന്ത്യന്‍ താരങ്ങളായ ശോഭന, ലിസി, ഖുശ്ബു, രമ്യാ കൃഷ്ണന്‍, സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, ഐശ്വര്യ രാജേഷ്, നദിയ മൊയ്തു, ലക്ഷ്മി മഞ്ജു, തുടങ്ങിയവരാണ് രവി വര്‍മ്മയുടെ പെയിന്റിങ്ങുകളായി ഫോട്ടോഷൂട്ട് നടത്തിയത്. സുഹാസിനി മണിരത്‌നത്തിന്റെ നാം ഫൗണ്ടേഷന്റെ 10ാം വാര്‍ഷികത്തില്‍ ഫണ്ട് റെയ്‌സിങ് കലണ്ടര്‍ ഒരുക്കുകയായിരുന്നു ലക്ഷ്യം.

    നര്‍ത്തകി പ്രിയദര്‍ശനി ഗോവിന്ദും നാം ഫൗണ്ടേഷന്റെ തന്നെ ബെനിഫിഷ്യറിയായ ചാമുണ്ഡേശ്വരിയും മറ്റു രണ്ട് ചിത്രങ്ങള്‍ ചെയ്തിരുന്നു. നടി ശോഭനയെ വെച്ചുളള ഫോട്ടോഷൂട്ടിന് വേണ്ടിയാണ് തങ്ങള്‍ കൂടുതല്‍ വിയര്‍ത്തതെന്ന് ഫോട്ടോഗ്രാഫര്‍ ജി വെങ്കട് റാം വെളിപ്പെടുത്തിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

    രാജാ രവി വര്‍മ്മയുടെ ദേര്‍ കംസ് പപ്പ എന്ന ചിത്രമാണ് പുന:സൃഷ്ടിച്ചത്. കയ്യിലൊരു കുഞ്ഞുമായി സുന്ദരി അമ്മയായി ശോഭനയും, അരികിലൊരു നായക്കുട്ടിയും ഉള്‍പ്പെട്ടതായിരുന്നു പെയിന്റിങ്. ശോഭന ചെയ്ത ചിത്രമാണ് എറ്റവും വെല്ലുവിളി ഉയര്‍ത്തിയതെന്നാണ് വെങ്കിട് റാം പറഞ്ഞത്. പെയിന്റിങ്ങിലേതു പോലെ തന്നെയുളള കുഞ്ഞിനെ കണ്ടെത്താനായി എന്നത് അത്ഭുതമായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

    ലൂസിഫറിനേക്കാള്‍ വലിയ ബഡ്ജറ്റ് വേണം എമ്പുരാന്‍ ചെയ്യാന്‍! ആന്റണി പെരുമ്പാവൂരിന് മുന്നില്‍ പൃഥ്വിരാജ്

    ശോഭനയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചിത്രമെടുക്കുക അത്ര എളുപ്പമായിരുന്നില്ല. കുഞ്ഞിനെ കൈയ്യിലെടുത്തു നില്‍ക്കുക. കുഞ്ഞിന്റെ നോട്ടം ശരിയാവുക. അതേ ഫ്രെയിമില്‍ ഒരു നായ്ക്കുട്ടിയെ കൂടി ഉള്‍പ്പെടുത്തുക തുടങ്ങിയവ വെല്ലുവിളിയായി. നായ്കുട്ടിയെ കണ്ട് കുഞ്ഞ് കരയാന്‍ തുടങ്ങി. അങ്ങനെ ആദ്യ ദിവസം ശോഭനയെയും കുഞ്ഞിനെയും മാത്രമാണ് ഷൂട്ട് ചെയ്തത്. നായ്ക്കുട്ടിയെ അടുത്ത ദിവസവും. ഫോട്ടോഗ്രാഫര്‍ അഭിമുഖത്തില്‍ പറഞ്ഞു.

    നഷ്ടത്തിന്റെ പുറകെ പോകുന്ന അല്‍പ്പന്മാരോട് പുച്ഛം മാത്രം! മാമാങ്കം നിര്‍മ്മാതാവ് വേണു കുന്നപ്പിളളി

    Read more about: shobhana ശോഭന
    English summary
    g venket ram reveals ravi varma painting celebrity photoshoot secrets
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X