»   » പ്രേമം ആഘോഷിക്കുന്ന കേരളത്തിനാണോ വട്ട് അതോ എനിക്കോ എന്ന് ജി വേണുഗോപാല്‍

പ്രേമം ആഘോഷിക്കുന്ന കേരളത്തിനാണോ വട്ട് അതോ എനിക്കോ എന്ന് ജി വേണുഗോപാല്‍

Posted By:
Subscribe to Filmibeat Malayalam

പൈറസിയെ സംബന്ധിച്ച അല്ലറ ചില്ലറ പ്രശ്‌നങ്ങളൊക്കെയുണ്ടെങ്കിലും കേരളക്കര ഇരു കൈയ്യും നീട്ടി സ്വീകരിച്ച് വമ്പിച്ച വിജയമാക്കി തീര്‍ത്ത ചിത്രമാണ് പ്രേമം. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരവെ ചിത്രത്തിലെ വിമര്‍ശിച്ച് ഗായകന്‍ ജി വേണുഗോപാല്‍.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രേമം കണ്ട അനുഭവത്തോടൊപ്പമുള്ള വേണുഗോപാലിന്റെ വിമര്‍ശനം. തനിക്കാണോ വട്ട് അതോ പ്രേമം കണ്ട് ആഘോഷമാക്കുന്ന കേരളക്കരയ്ക്കാണോ എന്ന് ജി വേണുഗോപാല്‍ ചോദിക്കുന്നു.


premam-g-venugopal

പ്രേമം കണ്ടു. കണ്ണു പറിഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് സ്റ്റാറ്റസ് തുടങ്ങുന്നത്. 15 കാരിയായ എന്റെ മകളോടും അവളുടെ സുഹൃത്തിനോടുമൊപ്പം ചിരിക്കണോ അതോ ഭാര്യ രശ്മിയോടൊപ്പം പല്ലിളിക്കണോ എന്ന് സംശയിച്ച ക്രൂര നിമിഷങ്ങള്‍ എന്നാണ് ചിത്രം കണ്ട ശേഷം വേണു എഴുതിയ സ്റ്റാറ്റസ്


വര്‍ഷങ്ങളായി സിനിമ കാണുകയും ആസ്വദിക്കുകയും, പരിതപിക്കുകയും അലറി ചിരിക്കുകയും രഹസ്യമായി വിതുമ്പുകയും പല നടിമാരെയും അതതു കാലങ്ങളില്‍ സ്വപ്‌നം കാണുകയും പല മഹാനടന്മാരെയും മനസ്സില്‍ പ്രതിഷ്ടിക്കുകയും മലയാളത്തില്‍ വിന്‍സെന്റ്, കെഎസ് സേതുമാധവന്‍, പി എന്‍ മേനോന്‍, തുടങ്ങി കെജി ജോര്‍ജ്ജ്, അരവിന്ദന്‍, ഭരതന്‍, പദ്മരാജന്‍, സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ തൊട്ട് ഷാജി കൈലാസ് വരെയുള്ള സംവിധായകരെ ഇഷ്ടപ്പെടുകയും, ന്യൂ ജെനറേഷന്‍ സിനിമാ സംവിധായകരില്‍ അമല്‍ നീരദ്, സമീര്‍ താഹിര്‍, വിനീത് ശ്രീനിവാസന്‍ ഉള്‍പ്പടെയുള്ളവരെ ആദരിക്കുകയും ചെയ്യുന്ന എനിക്കാണോ വട്ട്, അതോ പ്രേമം ആഘോഷിക്കുന്ന കേരളക്കരയ്ക്കാണോ വട്ട് എന്നാണ് ജി വേണുഗോപാലിന്റെ ചോദ്യം. മധ്യവയസ്സിന്റെ വിഹ്വലതകളാണ് ഈ അനിഷ്ടത്തിന് എന്ന ചോദ്യവും ഗായകന്‍ ചോദിക്കുന്നുണ്ട്.


എന്തായാലും പോസ്റ്റ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയതോടെ ജി വേണുഗോപാല്‍ അത് ഡിലീറ്റ് ചെയ്തു. പകരം മറ്റൊരു പോസ്റ്റ് ഇട്ടിരുന്നെങ്കിലും അതും ഇപ്പോള്‍ പേജില്‍ കാണാനില്ല. പോസ്റ്റ് ഇതാ ചുവടെ കൊടുക്കുന്നു.


g-venugopal
English summary
G Venugopal blasted Premam in his Facebook status
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam