twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൂജ്യത്തില്‍ നിന്ന് തുടങ്ങിയ ഗായകന്‍

    By Aswathi
    |

    ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ 'രാരീരം രാരീരം രാരോ'... എന്ന് തുടങ്ങുന്ന പാട്ട് പാടിക്കൊണ്ടാണ് ജി വേണു ഗോപാല്‍ പിന്നണിഗാനരംഗത്തെത്തുന്നത്. പ്രണയാദ്രമായ ഒത്തിരി പാട്ടുകളിലൂടെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ജി വേണുഗോപാല്‍ ഇന്ന് ചലച്ചിത്ര സംഗീത ലോകത്തെത്തിയിട്ട് മൂന്ന് പതിറ്റാണ്ട് തികയുന്നു.

    മുപ്പത് വര്‍ഷത്തിനുള്ളില്‍ സിനിമയില്‍ 250ഓളം പാട്ടുകള്‍ ഈ 52 കാരന്‍ പാടി. പഴയതലമുറയിലെ പ്രകത്ഭര്‍ക്കൊപ്പം പാടിത്തുടങ്ങിയ വേണു ഇപ്പോള്‍ പുതുതലമുറയിലെ എണ്ണമറ്റ ഗായകര്‍ക്ക് പ്രചോദനവുമാണ്.

    ജയറാം പറഞ്ഞതുപോലെ വേണുവിന്റെ മുഖത്തോ ശബ്ദത്തിലോ ഒരിക്കലും പ്രായത്തിന്റെ ചുളിവുകള്‍ വീണിട്ടില്ല. ധാരാളം കവിതകളും നാടകള്‍ക്ക് വേണ്ടിയും പാടിയിട്ടുള്ള ജി വേണു ഗോപാല്‍ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്.

    ജി വേണുഗോപാലിന്റെ മികച്ച പത്ത് പാട്ടുകളെ കുറിച്ച് അദ്ദേഹം പറയുന്നത്.

    രാരീ രാരീരം രാരോ...(ഒന്നു മുതല്‍ പൂജ്യം വരെ)

    'വേണു'ഗാനങ്ങള്‍ @30

    ജി വേണുഗോപാല്‍ ആദ്യമായി പിന്നണിയില്‍ പാടിയ പാട്ട്. കേരള സല്‍വകലാ ശാലയില്‍ ജേര്‍ണലിസത്തിന് പഠിക്കുമ്പോള്‍ പ്രീഡിഗ്രി മുതല്‍ ഡിഗ്രി വരെ ഒപ്പം പഠിച്ചിരുന്ന സംവിധായകന്‍ ടി കെ രാജീവ് വഴിയാണ് ഈ അവസരം കിട്ടിയത്. വേണുവിന്റെ ഗാനങ്ങള്‍ കാസറ്റിലാക്കിയ രാജീവ് അത് നവോദയിലെ പ്രമുഖരെ കേള്‍പ്പിക്കുകയായിരുന്നത്രെ.

    ഒന്നാം രാഗം പാടി.....(തൂവാനത്തുമ്പികള്‍)

    'വേണു'ഗാനങ്ങള്‍ @30

    പെരുമ്പാവൂര്‍ജി രവീന്ദ്രനാഥിന്റെ ഗാനങ്ങള്‍ ആകാശവാണിയില്‍ പാടിയ പരിചയമാണ് ഈ ചിത്രത്തിലേക്കു വഴി തുറന്നത്. ആദ്യമായി രവീന്ദ്രനാഥ് സിനിമയ്ക്കു സംഗീതം നല്‍കിയപ്പോള്‍ വേണുവിനെക്കൊണ്ട് പാടിക്കുകയായിരുന്നത്ര. ഗായിക സുജാത വേണുഗോപാലിന്റെ ബന്ധുവാണ്. സുജാത ആകാശവാണിയില്‍ പാടാന്‍ പോകുമ്പോള്‍ ഒപ്പം പോവുകയും രവീന്ദ്രനാഥിനെ പരിചയപ്പെടുകയും ചെയ്തിരുന്നു.

    ഉണരുമീ ഗാനം...(മൂന്നാംപക്കം)

    'വേണു'ഗാനങ്ങള്‍ @30

    തൂവാനത്തുമ്പികളിലെ ഗാനം ഹിറ്റായതോടെ അടുത്തപടത്തിലും വേണുവിനെക്കൊണ്ട് പാടിക്കണം എന്ന പത്മരാജന്‍ തീരുമാനിച്ചപ്പോള്‍ ഇളയരാജ അതിന് എതിരുനിന്നു. കൃഷ്ണചന്ദ്രനും ജയചന്ദ്രനുമൊക്കെ ഉള്ളപ്പോള്‍ വേണുഗോപാല്‍ എന്തിന് എന്നായിരുന്നു രാജയുടെ ചോദ്യം. എന്നാല്‍ വേണുവിനെ പാടിച്ചേ പറ്റൂ എന്ന് പത്മരാജന്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ രാജ പാടിച്ചു. പക്ഷേ ഓരോ വരിക്കും അദ്ദേഹം കുറ്റം പറഞ്ഞുകൊണ്ടിരുന്നു. ഇതൊന്നും അറിയാതെ രണ്ടു കലാകാരന്മാരുടെ വടംവലിക്കിടയില്‍പ്പെട്ട് ആലപിച്ച ഗാനമാണിത്.

    ചന്ദന മണിവാതില്‍ പാതി ചാരി....(മരിക്കുന്നില്ല ഞാന്‍)

    'വേണു'ഗാനങ്ങള്‍ @30

    ഒന്നാം രാഗം പാടി എന്നപാട്ട് കേട്ട ശേഷം രവീന്ദ്രന്‍മാഷ് എന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. അദ്ദേഹം പിന്നീട് അടുത്ത ചിത്രത്തിലേക്കു പാടാന്‍ വിളിക്കുകയും ചെയ്തു. ഒറ്റ ടേക്കില്‍ പാടിയ സൂപ്പര്‍ ഹിറ്റ് ഗാനമാണ് ഇത്. പക്ഷേ ഇതേ ഗാനം ആര്‍ ഉഷ എന്ന ഗായിക പാടിയതാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്. എന്റെ പാട്ട് ഹിറ്റായതോടെ പശ്ചാത്തലസംഗീതം ഇല്ലാതെ അതു സിനിമയില്‍ ഉള്‍പ്പെടുത്താന്‍ അണിയറ പ്രവര്‍ത്തകര്‍ തയാറായി.-വേണുഗോപാല്‍ പറഞ്ഞു

    മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ...(സ്വാഗതം)

    'വേണു'ഗാനങ്ങള്‍ @30

    യേശുദാസ് പാടേണ്ടിയിരുന്ന ഗാനം ആണിത്. എന്നാല്‍ സംഗീത സംവിധായകന്‍ രാജാമണിയുമായും സംവിധായകന്‍ വേണു നാഗവള്ളിയുമായും അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം പാടാനെത്തിയില്ല. അങ്ങനെ വേണു നാഗവള്ളി എന്നെ പാടാന്‍ ക്ഷണിക്കുകയായിരുന്നു. ഞാനും എംജി ശ്രീകുമാറും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചതെങ്കിലും കസെറ്റിലും മറ്റും എന്റെ പേരു മാത്രമാണ് നല്‍കിയിരുന്നത്. മിന്‍മിനി ആദ്യമായി മലയാളത്തില്‍ പാടിയ ഗാനം കൂടിയാണ് ഇത്.

     മൈനാഗപ്പൊന്മുടിയില്‍ പൊന്നുരുകി...(മഴവില്‍ക്കാവടി)

    'വേണു'ഗാനങ്ങള്‍ @30

    ഒരു സിനിമാ ബന്ദിന്റെ ഓര്‍മയാണ് ഈ പാട്ട്. ജോണ്‍സണ്‍മാസ്റ്റര്‍ വിളിച്ചതനുസരിച്ച് ചെന്നൈയിലെ സ്റ്റുഡിയോയിലെത്തി. എന്നാല്‍ എന്ന് സിനിമാ ബന്ധി ആയിരുന്നു. രഹസ്യമായി പാടാനുള്ള ശ്രമം നടന്നു. റോക്കോര്‍ഡിങ് തുടങ്ങിയപ്പോള്‍ കല്ലേറ്തുടങ്ങിയതിനെ തുടര്‍ന്ന് അത് നിര്‍ത്തേണ്ടിവന്നു. അപശകുനമായതിനാല്‍ വീണ്ടും പാടാന്‍ വിളിക്കില്ലെന്നാണു കരുതിയത്. പക്ഷേ മൂന്നാഴ്‌യയ്ക്കു ശേഷം ജോണ്‍സണ്‍ വീണ്ടും വിളിച്ചു.

    താനേ പൂവിട്ട മോഹം...(സസ്‌നേഹം)

    'വേണു'ഗാനങ്ങള്‍ @30

    തൃശൂര്‍ ആകാശവാണിയില്‍ ജോലി ചെയ്‌യുമ്പോഴാണ് ഈ ചിത്രത്തില്‍ പാടാന്‍ സത്യന്‍ അന്തിക്കാട് ക്ഷണിക്കുന്നത്. അവധി ലഭിക്കാത്തതിനാല്‍ പോയില്ല. പ മറ്റാരെങ്കിലും പാടിക്കാണുമെന്നാണ് വിചാരിച്ചത്. എന്നാല്‍ ജോണ്‍സണ്‍മാസ്റ്റര്‍ ആ പാട്ടിന്റെ ട്രാക്ക് എടുത്തുവച്ചതിനാല്‍ അവസരം വേണുവിന് മാത്രം കിട്ടുകയായിരുന്നു. ആ പാട്ടിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

    കാണാനഴകുള്ള മാണിക്യക്കുയിലേ...(ഊഴം)

    'വേണു'ഗാനങ്ങള്‍ @30

    എം കെ അര്‍ജുനന്‍ ഈണമിട്ട ഗാനമാണ് ഇത്. താന്‍ പരിചയപ്പെട്ട സംഗീതജ്ഞരില്‍ ഇത്രയും കനിവുള്ള ഒരാളെ കണ്ടിട്ടില്ലെന്ന് വേണുഗോപാല്‍ പറയുന്നു. നമുക്ക് എന്തെങ്കിലും തെറ്റു പറ്റിയാല്‍ മറ്റാരും കേള്‍ക്കാതെ അദ്ദേഹം രഹസ്യമായി പറഞ്ഞു തരും. മോനേ..എന്നു വിളിച്ച് കവിളത്തു പിടിച്ചായിരിക്കും പറയുക. ഈഗോ എന്ന പ്രശ്‌നമേ അദ്ദേഹത്തിനില്ല. അതു കൊണ്ടു തന്നെ അര്‍ജുനന്‍ മാഷെ കാണുമ്പോള്‍ അറിയാതെ നമ്മള്‍ കുനിഞ്ഞു പോകും.- വേണു ഗോപാല്‍ പറഞ്ഞു

    ആകാശ ഗോപുരം....(കളിക്കളം)

    'വേണു'ഗാനങ്ങള്‍ @30

    സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ പുറത്ത് തമാശ പറയുമെങ്കിലും സ്റ്റുഡിയോയിലെത്തുമ്പോള്‍ മാറും. അവിടെ ജോലിയാണ് പ്രാധാന്യം. തെറ്റ് സംഭവിച്ചാല്‍ ചാട്ടയ്ക്കടിക്കും പോലുള്ള തെറി പറയും. വിവാഹശേഷം ഭാര്യ രശ്മി ആദ്യമായി കാണുന്ന റെക്കോര്‍ഡിംഗായിരുന്നത്രെ ഈ പാട്ടിന്റേത്.

    ഏതോ വാര്‍മുകിലിന്‍ കിനാവിലെ.....(പൂക്കാലം വരവായി)

    'വേണു'ഗാനങ്ങള്‍ @30

    ഔസേപ്പച്ചനു വേണ്ടി ആദ്യം പാടിയ ഗാനമാണ് ഇത്. കൈതപ്രം രചിച്ച ഒട്ടേറെ പാട്ടുകള്‍ ഞാന്‍ നേരത്തേ പാടിയിരുന്നതിനാല്‍ ഈ പാട്ടിനും അവസരം നല്‍കിയത് അദ്ദേഹമാണ്. തിരുവനന്തപുരം ആകാശവാണിയില്‍ ജോലി ചെയ്‌യുന്ന കാലത്ത് ചെന്നൈയില്‍ പോയാണ് ഇതു പാടിയത്.

     കവിതാലാപനം

    'വേണു'ഗാനങ്ങള്‍ @30

    കവിതകള്‍ക്കു സംഗീതം നല്‍കി ആലപിക്കുന്ന ഒരു പുതിയ രീതിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് കാവ്യരാഗം എന്ന ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. പ്രശസ്തരായ മലയാള കവികളുടെ മികച്ച കവിതകള്‍ സംഗീതം നല്‍കി ആലപിക്കുകയുണ്ടായി. ഒഎന്‍വി കുറുപ്പ്, സുഗതകുമാരി, സച്ചിദാനന്ദന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, വി. മധുസൂദനന്‍ നായര്‍ എന്നിവരുടെ കവിതകള്‍ വേണുഗോപാല്‍ ആലപിച്ചു.

    വ്യക്തി ജീവിതം

    'വേണു'ഗാനങ്ങള്‍ @30

    ഇംഗ്ലീഷ് സാഹിത്യത്തിലും പത്ര പ്രവര്‍ത്തനത്തിലും ബിരുദാനന്ദര ബിരുദം നേടിയിട്ടുള്ള ജി വേണു ഗോപാല്‍ ഭാര്യ രശ്മിയോടും മക്കളായ അരവിന്ദ്, അനുപല്ലവി എന്നിവരോടും ഒപ്പം തിരുവനന്തപുരത്ത് താമസിക്കുന്നു.

    English summary
    One of the finest singer in Malayalam film industry G Venugopal completes 30 years in his singing career.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X