മമ്മൂക്ക ഇങ്ങനെ ഒന്നിലധികം പ്രാവശ്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്,മെഗാസ്റ്റാറിനെ കുറിച്ച് ജി വേണുഗോപാല്‍
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകരില്‍ ഒരാളാണ് ജി വേണുഗോപാല്‍. അദ്ദേഹത്തിന്‌റെ പാട്ടുകളെല്ലാം ഇന്നും സംഗീതാസ്വാദകരുടെ മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നു. മെലഡികളിലൂടെയാണ് ജി വേണുഗോപാല്‍ എല്ലാവരുടെയും ഇഷ്ടം നേടിയത്. സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കും അടക്കം നിരവധി സിനിമകളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചുളള ജി വേണുഗോപാലിന്‌റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അച്ഛാദിന്‍ എന്ന മമ്മൂട്ടി സിനിമയില്‍ നാട്ടിലൂടെ എന്ന ഗാനം ആലപിച്ച അനുഭവം പങ്കുവെച്ചാണ് ഗായകന്‍ എത്തിയത്. മമ്മൂട്ടി ചിത്രത്തിനായി സംഗീത സംവിധായകന്‍ ബിജിബാലിന്‌റെ വിളി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു എന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ജി വേണുഗോപാലിന്‌റെ വാക്കുകളിലേക്ക്; അഞ്ച് വര്‍ഷം മുന്‍പുള്ളൊരു ഗാനമാണിത്. 'അച്ഛാദിന്‍' എന്ന മമ്മൂട്ടി ചിത്രത്തില്‍ നിന്നും. ബിജിയുടെ ഫോണ്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
വേണുച്ചേട്ടനെക്കൊണ്ട് പാടിക്കണമെന്ന് മമ്മൂട്ടി സര്‍ പറഞ്ഞിട്ടുണ്ട്. നമുക്കൊരു കൈ നോക്കിയാലോ?. മമ്മുക്കാ ഇങ്ങനെ ഒന്നിലധികം പ്രാവശ്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഉത്തരം, മായാവി ഈ സിനിമകളിലൊക്കെ അദ്ദേഹമായിരുന്നു എന്റെ പേര് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നാട്ടിലൂടെ എന്ന ഈ പാട്ട് തുടങ്ങുന്നത് ഓമനത്തിങ്കള്‍ എന്ന താരാട്ടിലൂടെയാണ്.
സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, ഫോട്ടോസ് കാണാം
Recommended Video
ഇത് വീണ്ടും ഒരു വേണുഗോപാല്‍ താരാട്ട് ഗാനം എന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിക്കുന്നതാണ് ഗാനത്തിന്റെ ബാക്കി ഭാഗം. സിനിമ റിലീസിന് ഒരാഴ്ച മുന്‍പായിരുന്നു ഫിലിം പ്രൊമോ ഷൂട്ട്. മമ്മൂക്കയെ നേരില്‍ കാണുമ്പോള്‍ പലപ്പോഴും ആദരവും ബഹുമാനവും കൊണ്ട് ഞാന്‍ അധികം സംസാരിക്കാറില്ല. പാട്ട് പാടാറില്ലെങ്കിലും വിപുലമായ ഒരു സംഗീത കളക്ഷനും, കൃത്യമായ നിരീക്ഷണ പാടവത്താലും അദ്ദേഹം എന്നും ഒരത്ഭുതം തന്നെയാണ്.


Click it and Unblock the Notifications











